വിധു പ്രതാപ് മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ്. പാദമുദ്ര എന്ന ചിത്രത്തിലൂടെയാണ് വിധു പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന ഗാനമാണ് താരത്തിന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. വിധുവിന്റെ ഭാര്യ നര്‍ത്തകിയും അവതാരകയുമായ ദീപ്തിയാണ്. ഇരുവരും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. ഇപ്പോള്‍ തനിക്കും ഭാര്യയ്ക്കും കോവിഡ് ബാധിച്ചതിനെ കുറിച്ച് പറയുകയാണ് ഗായകന്‍ വിധു പ്രതാപ്.
കോവിഡ് ആദ്യം ബാധിച്ചത് തനിക്ക് ആണെന്നും പിന്നീട് ഭാര്യ ദീപ്തിക്കും കോവിഡ് സ്ഥിരീകരിച്ചു വെന്ന് വിധു പറയുന്നു. താന്‍ വീട്ടിലും ദീപ്തി ആശുപത്രിയിലും ആയിരുന്നു എന്നും വിധു വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിധു ഇക്കാര്യം വ്യക്തമാക്കിയത്.
വിധു പ്രതാപിന്റെ വാക്കുകള്‍ ഇങ്ങനെ, റീയൂണൈറ്റഡ് ! അങ്ങനെ ഞങ്ങളെ തേടിയും വന്നു ആ വില്ലന്‍! ആദ്യം ഉപഹാരം ഏറ്റു വാങ്ങിയത് ഞാന്‍ ആയിരുന്നെങ്കിലും, പിന്നീട് ആ താലം ഞാന്‍ കൈമാറിയത് ദീപ്തി ഗന്ധര്‍വ്വന് ആയിരുന്നു! പണ്ടേ എന്ത് കാര്യം ഏല്പിച്ചാലും ആത്മാര്‍ഥത കൂടുതല്‍ ഉള്ള അവള്‍, ആ താലവും പിടിച്ച് നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പിന്നീടുള്ള നീണ്ട ഒരാഴ്ച്ച ഞാന്‍ വീട്ടിലും അവള്‍ ആശുപത്രിയിലും ഒറ്റയ്ക്ക്. ഐസൊലേഷൻ എന്ന ഒൺ മാൻ ഷോയ്ക്ക് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ… ഒന്നിക്കുകയാണ്… ലാ…ലാ…ലാ… (ഏത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണേലും ഫിക്സ് ചെയ്‌തോളു) പി എസ് . ഈ കൊറോണ ആളത്ര വെടിപ്പല്ല! കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളാത്തവനാ. അതുകൊണ്ട് അകറ്റി നിറുത്തുന്നതാ നല്ലത്.