മലയാള സിനിമയിൽ ഏറെ ആരാധകർ ഉള്ള താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. സിനിമയിൽ അഭിനയത്തിന് പുറമെ വ്യത്യസ്തമായ മേഖലയിൽ ഇരുവരും വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അഭിനയത്തിൽ മാത്രമല്ല സംവിധായകനായും താരം തിളങ്ങിയിരുന്നു. നിവിൻ പോളി നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്തത് ധ്യാൻ ആയിരുന്നു പലപ്പോഴും അഭിമുഖങ്ങളില്‍ ധ്യാന്‍ നല്‍കുന്ന മറുപടികള്‍ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ താരവും കുടുബവും വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച ഒരു അഭിമുഖം സോഷ്യല്‍ ലോകത്ത് വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സിനിമയുടെ വിജയവും പരാജയവും അതിന്റെ സ്പിരിറ്റില്‍ എടുക്കുമെന്നും അച്ഛന്റെ പാതയാണ് അക്കാര്യത്തില്‍ പിന്തുടരുന്നതെന്നും ധ്യാന്‍ പറയുന്നു. ‘കഥ കേള്‍ക്കുമ്പോഴേ സ്ട്രൈക്ക് ചെയ്യുന്ന എന്തെങ്കിലും ഐഡിയ അതില്‍ കാണും. ‘അടി കപ്യാരേ കൂട്ടമണി’യില്‍ മെന്‍സ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി വരുമ്പോള്‍ എങ്ങനെയിരിക്കും എന്നാതാണ് പ്രധാനഘടകം. അത് വര്‍ക്ക് ഒട്ട് ആകും. കാരണം പണ്ട് ചോക്ലേറ്റില്‍ രാജുവേട്ടന്‍ ഗേള്‍സ് കോളേജില്‍ വരുന്നു എന്ന് പറയുന്നത് പെലെയൊരു ഐഡിയ ആയിരുന്നു.
അതുപൊലെയുള്ള ഐഡിയ ആണ് ആദ്യം സ്ട്രൈക്ക് ചെയ്യുന്നത്. പിന്നെ കഥ മുഴുവന്‍ വായിച്ചുവരുമ്പോള്‍ ഒരു ടോട്ടാലിറ്റി കിട്ടും. ക്ലൈമാക്സ് വരെ നോക്കും. പിന്നെ പ്രൊഡക്ഷന്‍സ് നോക്കും. തിയേറ്റര്‍ വരെ എത്തിക്കാന്‍ പറ്റുന്ന ആള്‍ക്കാരോണോന്ന് നോക്കും. പിന്നെ ഓരോ ചിത്രത്തിന്റെ വിജയവും പരാജയവും അതുപോലെ തന്നെ എടുക്കാറുള്ളൂ. അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്.