അമിതമായ എരിവ് ഉപയോഗിക്കുന്നത് വയറിന് ദോഷം

Food

ചിലർക്ക് എത്ര കറികൾ ഉണ്ടെങ്കിലും എരിവ് ഇല്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ് എന്നിരുന്നാലും നല്ല എരിവുള്ള ചെമ്മീന്‍ മസാല. കേട്ടാല്‍ തന്നെ വായില്‍ വെള്ളമൂറും. എരിവില്ലാതെ ഭക്ഷണം എന്തിനു കൊള്ളാമെന്ന ന്യായവാദം മറ്റൊരു വശത്തും. എന്നാല്‍ ഈ എരിവുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല, വയറുവേദന ഇതിലൊന്നാമന്‍. വയറിന്റെ ഭിത്തികളെ ഇത് നശിപ്പിക്കും. പ്രത്യേകിച്ച്‌ മുളകിലുള്ള ക്യാപ്‌സയാസിന്‍ എന്നൊരു വസ്തുവുണ്ട്.

ER
ER

ഇത് വയറിന്റെ ഭിത്തികളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോൾ  വയറുവേദനയും ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇതു മാത്രമല്ലാ, വിശപ്പു കുറയാനും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.കുടലില്‍ വ്രണങ്ങളുണ്ടാകാനും കൂടുതല്‍ എരിവ് കാരണമാകും. ഗ്യാസ്ട്രിക് അള്‍സര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഗ്യാസ്ട്രിക് അള്‍സര്‍ വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളും വരുത്തിവയ്ക്കും.

M
M

എരിവുള്ള ഭക്ഷണങ്ങള്‍ ഗ്യസ്‌ട്രൈറ്റിസ് ഉണ്ടാക്കും. വയറിന്റെ ഭിത്തികളെ ബാധിക്കുന്ന രോഗം തന്നെയാണിത്. ദഹനക്കേട്, വയറുവേദന, എക്കിള്‍ എന്നിവയായിരിക്കും ഇതിന്റെ ലക്ഷണങ്ങള്‍.ഒരു കാര്യം ഓര്‍ത്തിരിക്കുക, എരിവാണെങ്കിലും പാകത്തിന് കഴിച്ചാല്‍ പ്രശ്‌നമുണ്ടാകില്ല. അമിതമായി കഴിയ്ക്കുന്നതാണ് ഏതു രോഗങ്ങളുടേയും മൂലകാരണം.

Related posts