അത് എന്റെ സ്വകാര്യതയാണ്. ആർക്കും അതിൽ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ല! വിവാദങ്ങളിൽ പ്രതികരിച്ച് ഗോപി സുന്ദർ!

മലയാള സിനിമയിലെ ഇന്നത്തെ തലമുറയിൽ ഏറെ ശ്രദ്ധനേടിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. റോഷൻ ആൻഡ്രൂസ് ചിത്രം നോട്ടുബുക്കിലൂടെയാണ് താരം സംഗീത സംവിധാനരംഗത്തേക്ക് എത്തുന്നത്. നിരവധി ഹിറ്റ് ഗാനങ്ങൾ ഇതിനോടകം ഗോപി സുന്ദർ മലയാളികൾക്ക് സമ്മാനിച്ച് കഴിഞ്ഞു. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ എന്ന പ്രശസ്തിയിൽ നിൽക്കുമ്പോഴും വിവാദങ്ങൾ താരത്തെ പിന്തുടർന്നിരുന്നു. ഗായിക അമൃത സുരേഷുമായുള്ള പ്രണയമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ചയാകുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്ത് അറിയുന്നത്. കാതങ്ങൾ താണ്ടി മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴിയിലേക്ക് എന്ന കുറിപ്പോടെയായിരുന്നു ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്. താനും അമൃതയും വിവാഹിതരായത് സ്ഥിരീകരിച്ച് ഗോപി സുന്ദറെത്തിയിരുന്നു. ഇപ്പോളിതാ ​ഗോപി സുന്ദറിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

വാക്കുകളിങ്ങനെ, എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പുറത്ത് പറയുന്ന കാര്യങ്ങളിലും വിമർശനങ്ങളിലും വിഷമിയ്ക്കുന്ന ആളല്ല ഞാൻ. എന്ത് തന്നെ ആരൊക്കെ പറഞ്ഞാലും എന്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ട് പോകുന്ന ആളാണ് ഞാൻ. അത് എന്റെ സ്വകാര്യതയാണ്. ആർക്കും അതിൽ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ല.എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ, എന്നോട് വ്യക്തിപരമായി ഇടപെടുന്നവർക്ക് പ്രശ്‌നമില്ലാത്ത പക്ഷം അതിന് എനിക്കൊരു വിലയും ഇല്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാർക്ക്. അവർക്ക് എന്റെ തീരുമാനങ്ങളിൽ എതിർപ്പില്ല. എനിക്കൊപ്പം ജീവച്ചവർക്കും പരാതിയില്ല. പിന്നെ ഞാൻ ആരെയാണ് നോക്കേണ്ടത്.ഭൂമിയിൽ ഒരു വാടകക്കാരനായി വന്നവനാണ് ഞാൻ, അത് പോലെ തന്നെ നിൽക്കുന്നു പോകും.

അതിൽ എന്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാൻ ഞാൻ താത്പര്യപ്പെടുന്നില്ല. അതായത് വേറെ ഒരാൾക്ക് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടതില്ല എന്ന് കരുതുന്ന ആളാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ജീവിതത്തിനും ഞാൻ തയ്യാറല്ല. എനിക്ക് എന്റെ സ്‌പേസുണ്ട്, അതിൽ ഹാപ്പിയായി പോകാനാണ് ആഗ്രഹിയ്ക്കുന്നത്. അതിലെ തീരുമാനം തീർത്തും വ്യക്തിപരമായിരിയ്ക്കും. സെലിബ്രിറ്റി ഇമേജുള്ള ആളുകളുടെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്തണം എന്ന് പറയുന്നത് എന്തിനാണ്. എല്ലാവരും വന്നത് പോലെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെയല്ലേ ഞങ്ങളും വന്നത്. ലഭിയ്ക്കുന്ന ഫെയിം അത് ജോലിയുടെ ഭാഗമാണ്. അതല്ലാതെയുള്ള സെലിബ്രിറ്റി ജീവിതത്തിൽ എനിക്ക് വിശ്വാസമില്ല.

Related posts