എനിക്ക് ആ കഴിവ് ഒന്നുമില്ല. ഞാൻ ഞാനായിട്ട് ജീവിച്ചോളാം! ഷെയ്ൻ പറയുന്നൂ!

ഷെയ്ൻ നിഗം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നായകനായും സഹനടനായുമൊക്കെ നിരവധി ചിത്രങ്ങളിൽ തിളങ്ങി നിൽക്കുകയാണ് താരം. മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായ അഭിയുടെ മകനാണ് ഷെയ്ൻ. ഷെയ്ൻ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് . ഞൊടിയിടയിൽ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റും വൈറൽ ആകാറുമുണ്ട്. മാത്രമല്ല ഷെയ്ൻ ഗൗരവകരമായ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഒരു കാലത്ത് ട്രോളന്മാരുടെ സ്ഥിരം ഇരയായിരുന്നു ഷെയ്ൻ നിഗം. ഷെയ്ൻ നൽകുന്ന അഭിമുഖങ്ങളും അദ്ദേഹത്തിന്റെ പല സംസാരങ്ങളും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. അത്തരം ട്രോളുകൾക്കെല്ലാം തന്നെ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു.

എന്നാൽ താൻ അതൊന്നും അത്ര കാര്യമായെടുക്കാറില്ലെന്നും താൻ താനായിട്ടാണ് ജീവിക്കുന്നതെന്നും പറഞ്ഞിരിക്കുകയാണ് ഷെയ്ൻ നിഗം. ട്രോൾസ് ഒന്നും അങ്ങനെ നോക്കാറില്ല, അതിനു വേണ്ടി സെർച്ച് ചെയ്തൊന്നും നോക്കാറില്ല. കണ്ണിൽ കണ്ടത് നോക്കും. ട്രോൾസ് കണ്ടിട്ട് എനിക്ക് വിഷമം ഒന്നും തോന്നാറില്ല. ഇവർക്കെന്താ ഇത് മനസിലാകാത്തത് എന്നാണ് തോന്നാറുള്ളത്. പറഞ്ഞിട്ട് കാര്യമില്ല, ആ ഒരു വൈബാണ് എനിക്ക്. പണ്ടും ഞാൻ ഇതൊന്നും അത്ര കാര്യമായെടുക്കാറില്ല. മനസിലാകേണ്ടവർക്ക് മനസ്സിലാകും. അല്ലാത്തവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. ബേസിക്കലി നമുക്ക് നമ്മളല്ലാതെ കുറെ കാലമൊന്നും ജീവിക്കാൻ പറ്റില്ല. ഒരു മുഖം മുടിയൊക്കെ ഇട്ട് കുറച്ച് കാലം ജീവിക്കാൻ പറ്റും. അല്ലെങ്കിൽ ഭയങ്കര കഴിവ് വേണം. എനിക്ക് ആ കഴിവ് ഒന്നുമില്ല. ഞാൻ ഞാനായിട്ട് ജീവിച്ചോളാം, ഷെയ്ൻ പറഞ്ഞു.

അതേസമയം ഉല്ലാസമാണ് ഷെയ്ൻ നിഗത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. പവിത്ര ലക്ഷ്മി അജു വർഗീസ്, ദീപക്, രഞ്ജി പണിക്കർ, ബേസിൽ ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ട് അപരിചതർ തമ്മിൽ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. മികച്ച പ്രതികരണം നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

Related posts