അവർക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ടെന്ന്​ സൽമാൻ ഖാൻ!

സീപ്ലെക്​സിൽ ഡിജിറ്റലായി റിലീസ്​ ചെയ്​ത സൽമാൻ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ രാധേ. ദി ഔട്ട്ലാസ് എന്ന കൊറിയൻ ചിത്രത്തിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് രാധേ. ചിത്രത്തിന്​ മോശം പ്രതികരണമാണ്​ പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്​. പരാജയ ചിത്രങ്ങൾ തന്നെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതായി സൽമാൻ ഖാൻ പറഞ്ഞു. ഈദ് റിലീസായി തിയറ്ററുകളിൽ എത്താനിരുന്ന ചിത്രം കോവിഡ്​ പശ്ചാത്തലത്തിൽ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ്​ ചെയ്യുകയായിരുന്നു. പ്രഭുദേവയാണ്​ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്​.

Salman Khan's Actioner Radhe's Trailer To Be Unveiled in the First Week of  April – Reports - ZEE5 News

യുവതലമുറ തന്നെ ആവേശത്തോടെ പിന്തുടരുന്നതിനാൽ താൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ടെന്ന്​ സൽമാൻ ഖാൻ വ്യക്തമാക്കി. 14-15 വയസ്സിൽ ചെയ്​ത കാര്യങ്ങൾ തന്നെയാണ്​ ഞാൻ ഈ 55 – 56 വയസ്സിലും ചെയ്​ത്​ കൊണ്ടിരിക്കുന്നത്​. ടൈഗർ ഷ്​റോഫ്​, വരുൺ ധവാൻ, രൺവീർ സിങ്​, ആയുഷ്​ ശർമ എന്നീ യുവാക്കളുടെ കാലമാണ്,​ നമ്മൾ കഠിനാധ്വാനം ചെയ്​തേ മതിയാകൂ സൽമാൻ പറഞ്ഞു റിപ്പോർട്ട്​ ചെയ്​തു. ഏത്​ സിനിമയാണ്​ വിജയിക്കുക? ഏത്​ സിനിമയാണ്​​ പരാജയപ്പെടുക? ആളുകൾ ഇത്​ ഒമ്പത്​ മണിമുതൽ അഞ്ച്​ മണി വരെയുള്ള ഒരു ജോലിയായാണ്​ കാണുന്നത്​. എന്നാൽ ഞാൻ 24*7 ജോലിയായാണ്​ കണക്കാക്കുന്നത്​. അങ്ങനെ​ തന്നെയാണ്​ ഞാൻ ചെയ്യുന്നതും. ഒരു പടം പരാജയപ്പെട്ടാൻ ഞാൻ കൂടുതൽ അധ്വാനിക്കും. നമ്മൾ എന്തിനെങ്കിലും വേണ്ടി അതികഠിനമായി അധ്വാനിച്ചാൽ ജനങ്ങൾ അതിന്‍റെ വില തിരിച്ചറിയും. അവർ അതിനെ അഭിനന്ദിക്കുകയും ചെയ്യും സൽമാൻ പറഞ്ഞു.

What is Radhe story? Salman Khan goes the South Korea route one more time  after Bharat - Movies News

Related posts