പോസ്റ്റിൽ അശ്ളീല കമന്റ് ഇട്ടയാൾക്ക് വായടപ്പിക്കുന്ന മറുപടി നൽകി അശ്വതി!

അശ്വതി ശ്രീകാന്ത് മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ്. അവതാരക എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ താരം അടുത്തിടെയാണ് അഭിനയത്തിലേക്ക് കടന്നത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. അത്തരത്തിൽ തന്റെ ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റിന് അതെ ഭാഷയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് അശ്വതി.

ഫേസ്ബുക്കിൽ പങ്കുവെച്ച അശ്വതിയുടെ ഒരു ചിത്രത്തിന് നേരെയായിരുന്നു ഒരാളുടെ അശ്ലീലം നിറഞ്ഞ കമന്റ്. നിങ്ങളുടെ മാറിടം സൂപ്പർ ആണല്ലോ’ എന്നായിരുന്നു ഇയാൾ പരസ്യമായി കുറിച്ചത്. എന്നാൽ ഒട്ടും മടികൂടാതെ അയാൾക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു. സൂപ്പർ ആവണമല്ലോ. ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാൻ ഉള്ളതാണ് ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്. എന്നാണ് അശ്വതി നൽകിയ മറുപടി. നിരവധിപേരാണ് താരത്തെ സപ്പോർട്ട് ചെയ്ത് എത്തിയിരിക്കുന്നത്.

aswathy sreekanth: Labour Day: TV host Aswathy Sreekanth wishes everyone - Times of India

Related posts