ആ മോഹൻലാൽ ചിത്രത്തിലെ ആ കഥാപാത്രം ചെയ്യാൻ തനിക്ക് താല്പര്യമില്ലായിരുന്നു! മനസ്സ് തുറന്ന് സോനാ നായർ!

സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതിൽ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്. ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് നരൻ. ചിത്രത്തിലെ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രത്തെപ്പറ്റിയുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സോന ഇപ്പോൾ.

ചിത്രത്തിനൊപ്പം ആ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ആ കഥാപാത്രം ചെയ്യാൻ തനിക്ക് താല്പര്യമില്ലായിരുന്നു വെന്നും അതിലെത്തിപ്പെടാൻ ഉണ്ടായ സാഹചര്യങ്ങളെയും കുറിച്ച് സോന തുറന്നു പറഞ്ഞത്.സിനിമയുടെ കഥ പറഞ്ഞപ്പോൾ താൻ ശരിക്കും പേടിച്ച് പോയി ഇതിനു മുൻപ് തന്നെ അങ്ങനെയൊരു കഥാപാത്രത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നാണ് താൻ ആദ്യം ചോദിച്ചത്. സിനിമയിലേയ്ക്ക് തന്നെ വിളിച്ചത് രഞ്ജൻ പ്രമോദാണ്. അദ്ദേഹമായിരുന്നു നരന്റെ തിരക്കഥ കൃത്ത്. സോന ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിച്ചത്.

എന്നാൽ അങ്ങനെയല്ലെന്നും അതിനിപ്പോ എന്താ എന്നും പറഞ്ഞാണ് അദ്ദേഹം തനിക്ക് കഥാപാത്രത്തെപ്പറ്റി പറഞ്ഞ് മനസ്സിലാക്കി തന്നത്. പറഞ്ഞ് മനസ്സിലാക്കിയെടുക്കാൻ തന്നെ കുറെ സമയമെടുത്തിരുന്നു. അതിന് ശേഷം ജോഷി സാറും തന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്തത്.പക്ഷേ മോഹൻലാലിനെ തനിക്ക് പേടിയായിരുന്നുവെന്നും, സിനിമയിലെത്തിയപ്പോഴാണ് അദ്ദേഹം എത്രത്തോളം പാവമായിരുന്നുവെന്ന് മനസ്സിലായതെന്നും അവർ പറഞ്ഞു. അദ്ദേഹത്തെ കണ്ട് ഒരിക്കലും പഠിക്കാൻ പറ്റില്ല. കണ്ട് അസ്വാദിക്കാനേ നമ്മുക്ക് സാധിക്കുവെന്നും സോന കൂട്ടിച്ചേർത്തു. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് നരൻ. ആ ഒറ്റ ചിത്രത്തിലൂടെ തന്നെ ജോഷി സാറുമായി നല്ല സുഹൃത്തായി മാറിയെന്നും സോന പറഞ്ഞു.

Related posts