ഉടൻ പണം മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമാണ്. അവതരണം കൊണ്ടും മറ്റു സവിശേഷതകൾ കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉടൻപണം മലയാളി മനസ്സ് കീഴടക്കുകയായിരുന്നു. ഉടൻപണത്തിന്റെ മൂന്നാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. മൂന്നാമത്തെ സീസൺ ആരംഭിച്ചത് ആദ്യ രണ്ട് സീസണുകളും വൻ വിജയമായതിനെ തുടർന്നാണ്. ഡെയിനും മീനാക്ഷിയും ആണ് ഉടൻ പണം സീസൺ മൂന്നിന്റെ അവതാരകർ. ഇവർ തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മീനാക്ഷി നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. അടുത്തിടെ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. അതുപോലെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡെയിൻ ഡേവിസ്. ഡെയിൻ മലയാളി മനസ്സിൽ ഇടം നേടുന്നത് കോമഡി റിയാലിറ്റി ഷോകളിലൂടെയാണ്. പിന്നീട് കാമുകി, പ്രേതം 2, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു മീനാക്ഷിയുടെ 25ാം പിറന്നാൾ. ഗംഭീര സർപ്രൈസായിരുന്നു മീനാക്ഷിയ്ക്ക് ഡെയിനും കുക്കുവും ചേർന്ന് നൽകിയത്. ഇപ്പോഴിതാ ഡെയിൻ നൽകിയ ഗംഭീരം സർപ്രൈസിനെ കുറിച്ച് മനസ് തുറക്കുകയാണ് മീനാക്ഷി. ആദ്യം തന്നെ ഡെയിൻ തന്നോട് പിറന്നാൾ സമ്മാനമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. അത് ഞാൻ വിശ്വസിക്കുകയും ചെയ്തിരുന്നു. ഉടൻ പണത്തിന്റെ ഷൂട്ട് കഴിഞ്ഞതിന് ശേഷമായിരുന്നു പിറന്നാൾ സർപ്രൈസ് ഇവർ ഒരുക്കിയത്. തന്റെ രണ്ട് സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു.
ഡെയിന്റെ റൂമിന്റെ അടുത്ത റൂമിൽ ഇവർ എല്ലാം സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. തനിക്ക് ഒരു പിറന്നാൾ സർപ്രൈസ് തരുമെന്ന് വിചാരിച്ചില്ല. കേക്ക് മുറിക്കാമെന്ന് പറഞ്ഞ് ഡെയിനാണ് തന്നെ ആ റൂമിലേക്ക് കൊണ്ട് പോയത്. ശരിക്കും ഞെട്ടിപ്പോയി, ബലൂണും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. കേക്കിൽ ഞങ്ങളുടെ മൂന്ന് പേരുടേയും ചിത്രങ്ങളും ക്ലാപ്പ് ബോർഡുമൊക്കെ ഉണ്ടായിരുന്നു. ഷൂട്ടിന് വന്നതിന് ശേഷമായിരുന്നു ഇവർ ഇതൊക്കെ സെറ്റ് ചെയ്തത്. ഇതുകൊണ്ടും സർപ്രൈസ് കഴിഞ്ഞില്ല. ഇവർ എന്നെ റൂമിലേക്ക് കൊണ്ട് പോയി. മുറി തുറന്ന് നോക്കിയപ്പോൾ എന്റെ ബെഡ് നിറയെ സമ്മാനങ്ങളായിരുന്നു. ഇത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഞാൻ ഭയങ്കര സർപ്രൈസായി. ഇത്രയും സമ്മാനങ്ങൾ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും ഞെട്ടി എന്നും മീനാക്ഷി പറഞ്ഞു.