നിറവയറിൽ അശ്വതി ശ്രീകാന്ത്: വൈറലായി ചിത്രങ്ങൾ!

അശ്വതി ശ്രീകാന്ത് മലയാളികൾക്ക് പ്രിയങ്കരിയായ അവതാരകയും നടിയുമാണ്. താരം മലയാളികൾക്ക് സുപരിചിതയായത് ചാനല്‍ പരിപാടികളിലൂടെയാണ്. പിന്നീട് താരം ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിൽ നടി അവതരിപ്പിക്കുന്നത് ആശ എന്ന കഥാപാത്രത്തെയാണ്. അശ്വതി സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ അശ്വതി തന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടെ എത്തുന്നതിന്റെ സന്തോഷത്തിലാണ്. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് തന്റെ ഗര്‍ഭകാല ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ്. ഇതിനോടകം ആരാധകര്‍ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ചുവന്ന ഗൗണില്‍ അതിസുന്ദരിയായാണ്. ചിത്രത്തിൽ താരത്തിന്റെ മകളും ഉണ്ട്.

നേരത്തെ അശ്വതിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ ചക്കപ്പഴം കുടുംബം ആഘോഷമാക്കിയിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ ഞങ്ങളുടെ അഭിമാനവും സന്തോഷവുമാണ്. ഞങ്ങളുടെ മൂല്യത്തിന് ഒരു വില നല്‍കാന്‍ ആര്‍ക്കും ആവശ്യപ്പെടാനാവില്ല എന്ന് കുറിച്ചാണ് സബീറ്റ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Related posts