അമ്പിളി ദേവി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. അമ്പിളിയുടെ വ്യക്തി അടുത്തിടെ ജീവിതം വളരെയധികം ചര്‍ച്ചയായിരുന്നു. അമ്പിളി ദേവി തന്റെ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് എതിരെ നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചര്‍ച്ചായായി മാറിയിരുന്നു. മറ്റൊരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തല്‍. വലിയ വിവാദമാണ് ഇതെ തുടര്‍ന്ന് ഉണ്ടായത്.
അമ്പിളി ദേവി ഇപ്പോള്‍ വിവാദങ്ങള്‍ പതുക്കെ കെട്ടടങ്ങുമ്പോള്‍ പുതിയൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. മാതൃദിനമായി ബന്ധപ്പെട്ട് അമ്പിളി പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അര്‍ജുന്‍ മോന് എഴ് മാസം. വെളുപ്പിന് ഒരുമണിക്ക് അമ്മൂമ്മയുടെ തോളില്‍ കിടന്ന് മോന് പാട്ട് കേള്‍ക്കണം. കൂട്ടിന് ഉറങ്ങാതെ അപ്പുച്ചേട്ടനും. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ എന്നായിരുന്നു അമ്പിളി ദേവി കുറിച്ചത്.
അമ്മൂമ്മ കൊച്ചുമകന് വേണ്ടി അമ്പാടി തന്നിലൊരു ഉണ്ണി എന്ന പാട്ടായിരുന്നു പാടുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മിറി. ഇതുപോലെ പ്രശ്‌നങ്ങളെ നേരിട്ട്, സധൈര്യം സന്തോഷത്തോടെ മുന്നേറണമെന്നാമ് ആരാധകര്‍ അമ്പിളിയോട് പറയുന്നത്. പ്രതിസന്ധിയെ ധീരമായി നേരിട്ട അമ്പിളിയിക്ക് ആശംസകള്‍ എന്നും ആരാധകര്‍ പറയുന്നു. മക്കള്‍ക്ക് വേണ്ടി ജീവിക്കണമെന്നും അച്ഛനും അമ്മയും ആശ്വാസത്തിന്റെ വന്‍മരങ്ങളായി കൂടെയില്ലേയെന്നും അവര്‍ ചോദിക്കുന്നുണ്ട്. പ്രശ്‌നങ്ങളെ ഇതുപോലെ നേരിടണമെന്നും ജീവിച്ച് കാണിച്ചു കൊടുക്കണമെന്നും കമന്റുകള്‍ ലഭിക്കുന്നുണ്ട്.