ഷെയ്ന്‍ നിഗം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നായകനായും സഹനടനായുമൊക്കെ നിരവധി ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഷെയ്ന്‍ സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് . ഞൊടിയിടയില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റും വൈറല്‍ ആകാറുമുണ്ട്. മാത്രമല്ല ഷെയ്ൻ ഗൗരവകരമായ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ കോവിഡ് മഹാമാരിയുടെ ഗൗരവം മനസിലാക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഷെയ്ന്‍. കോവിഡിന്റെ ഗൗരവം ഇപ്പോഴും മനസിലാക്കാത്തവര്‍ നിരവധിയാണെന്ന് ഷെയ്ന്‍ പറയുന്നു. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണമെന്ന് ഷെയ്ന്‍ കുറിക്കുന്നു.
ഷെയ്ന്‍ നിഗമിന്റെ കുറിപ്പ് ഇങ്ങനെ, പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവര്‍ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാല്‍ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.