ഇർഷാദിനെ വൂൾഫ് എന്ന് വിളിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ!

ജി ആർ ഇന്ദുഗോപൻ്റെ ചെന്നായ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ വൂള്‍ഫ് എന്ന ചിത്രം ഒടിടി പ്ലാറ്റ്‍ഫോമിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഷാജി അസീസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഇര്‍ഷാദിന്‍റെ പ്രകടനത്തെ കുറിച്ച് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്ന വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.


ഇർഷാദ് ഇക്കാ, നിങ്ങളിലെ നടൻ ശരിക്കും ഒരു വുള്‍ഫ് തന്നെയാണ്. പൂണ്ട് വിളയാടാൻ ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ചു വിടുന്നൊരു വൈൽഡ് വൂള്‍ഫ്. കലക്കിയിട്ടുണ്ട് ട്ടാ, ഇര്‍ഷാദ് ഇക്കയ്ക്കും വുള്‍ഫിന്‍റെ എല്ലാ അണിയറപ്രവർത്തകര്‍ക്കും ആശംസകള്‍’ എന്നാണ് വിഷ്ണു, ഇര്‍ഷാദിന്‍റെ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഇന്നു മുതൽ, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങൾക്ക് പിന്നാലെ വീണ്ടും ഒടിടി പ്ലാറ്റ്ഫോമായ സീ 5ലൂടെ റിലീസ് ചെയ്തിരിന്ന ചിത്രമാണ് വൂൾഫ് ആണ്. ജോ എന്ന കഥാപാത്രമായാണ് സിനിമയിൽ ഇർഷാദ് എത്തിയിരിക്കുന്നത്. ഇർഷാദിന്റെ അഭിനയത്തെ അഭിനന്ദിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.

Related posts