അതാണ് ഒരാളുടെ വിവാഹപ്രായം! ഐശ്വര്യയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!

ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് മായാനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. ഇപ്പോൾ മലയാളത്തിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ് ഐശ്വര്യ. ഇപ്പോള്‍ ഐശ്വര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.


വിവാഹത്തെ പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി. വാക്കുകൾ, ആണായാലും പെണ്ണായാലും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാമ്പത്തിക ഭദ്രതയും മാനസിക പക്വതയും ആവശ്യമാണ്. ചിന്തിച്ച് നല്ലൊരു തീരുമാനത്തിലെത്താനുള്ള മാനസിക പക്വത കുറഞ്ഞത് 25 വയസ്സ് എങ്കിലും ആകണം എന്നാണ് എന്റെ തോന്നൽ. എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം.

അത് 40 ആവാം 45 ആവാം. കുടുംബം അല്ല ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്, വ്യക്തി തന്നെയാണ്. താനിപ്പോൾ കരിയറിന് ആണ് കൂടുതൽ ഫോക്കസ് നൽകുന്നതെന്നാണ് ഐശ്വര്യ പറയുന്നത്. ഇനി ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കണം എന്നൊരു വ്യക്തത കടന്നു വരുന്നത് വരേയ്ക്കും ഇങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് ഇഷ്ടം. വ്യക്തി ജീവിതത്തിൽ ഓരോരുത്തർക്കും ആവശ്യമായ സ്വകാര്യത വേണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. എങ്കിലും വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എങ്കിൽ തീർച്ചയായും ഞാൻ അത് പറയും. പ്രേമം എന്ന ചലച്ചിത്രത്തിൽ ‘മേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല. 2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മിഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു.

Related posts