ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല! അനുശ്രീയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായി മാറിയ താരമാണ് താരമാണ് അനുശ്രീ. പ്രേക്ഷക ശ്രദ്ധനേടിയ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത താരം കഴിഞ്ഞ ദിവസം വിവാഹിതയായി. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ വരൻ. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.


ഈ അടുത്ത് വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അനുശ്രീ പങ്കുവെച്ച പോസ്റ്റ് വൈറൽ ആയിരുന്നു. ‘വിവാഹമോചനം ദുരന്തമല്ല.’ സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്നേഹത്തെക്കുറിച്ച് കുട്ടികൾക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള’ ക്വാട്സായിരുന്നു അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അതൊരു മിഥ്യയായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ വേദനയേക്കാളും ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ ക്യാപ്ഷനായി കുറിച്ചിരുന്നു.

കമന്റ് ബോക്‌സ് ഓഫ് ചെയ്തുകൊണ്ടായിരുന്നു ഈ പോസ്റ്റ് പങ്കുവെച്ചത് . ഇതിനെക്കുറിച്ചുള്ള വാർത്ത വന്ന് തുടങ്ങിയതോടെ ഈ പോസ്റ്റ് നടി തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ഫ്‌ലവേഴ്‌സിന്റെ ഒരു കോടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. വിവാഹമോചനത്തെക്കുറിച്ച് വീണ്ടും പറഞ്ഞിരിക്കുകയാണ് അനുശ്രീ. ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ലെന്നാണ് അനുശ്രീ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നത്. ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല. എന്റേതും പ്രണയവിവാഹമായിരുന്നു.

Related posts