നവജാത ശിശുവിനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവച്ച് ജിലു ജോസഫ്!

ജിലു ജോസഫ് മോഡലിംഗിലൂടെയും എഴുത്തിലൂടെയും ശ്രദ്ധേയമായ താരമാണ്. മുലയൂട്ടുന്ന കവര്‍ ഫോട്ടോ വന്നതുമുതലാണ് ജിലുവിനെ പ്രേക്ഷകര്‍ കൂടുതല്‍ അറിയാന്‍ തുടങ്ങിയത്. തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന തലക്കെട്ടോടെയുളള കവര്‍പേജില്‍ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ വിഷയത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ അന്ന് രംഗത്തെത്തിയിരുന്നു. വലിയ രീതിയിൽ തന്നെ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഒരു ചെറിയ കുട്ടിയുടെ ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നിരവധിപ്പേരാണ് കുട്ടി ആരാണെന്ന് ചോദിച്ച് കമന്റുമായെത്തിയത്. സഹോദരിയുടെ കുട്ടിയാണെന്നും പെൺകുഞ്ഞാണെന്നും താരം കമന്റിന് മറുപടി നൽകിയിട്ടുണ്ട്. അടുത്തിടെ ജീവിത്തതെക്കുറിച്ച് താരം പറഞ്ഞിരുന്നു. മാതാപിതാക്കള്‍ എന്നെ വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. ചെറുപ്പം മുതല്‍ ഫാന്‍സി ഏറ്റംസ് വലിയ ക്രേസ് ആയിരുന്നു,

പക്ഷേ കുമളിയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, എന്റെ ആഗ്രഹങ്ങള്‍ എല്ലാം നിറവേറ്റാന്‍ മാതാപിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. പക്ഷേ എന്റെ സന്തോഷം കാണുന്നതിനായി അവര്‍ എന്തും ചെയ്യുമായിരുന്നു. അതിനാല്‍ തന്നെ വിലകൂടിയ സാധനങ്ങളിലേക്ക് അധികം ഞാന്‍ നോക്കിയിരുന്നില്ല. മുട്ടയും പഴങ്ങളുമൊക്കെ വിറ്റിട്ടായിരുന്നു എന്റെ ആഗ്രഹങ്ങള്‍ അവര്‍ നിറവേറ്റിയിരുന്നത്. അവര്‍ അവര്‍ക്കായി ഒന്നും വാങ്ങിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നും ജിലു പറയുന്നു.

Related posts