മരുഭൂമിയിൽ ചുവട് വച്ച് കൃഷ്ണകുമാറും മകളും!

നടൻ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. മാത്രമല്ല കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കെല്ലാം ഒരുപാട് ആരാധകരാണ് ഉള്ളത്. ഇവരെല്ലാം തന്നെ തങ്ങളുടെ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും അത് പെട്ടന്ന് തന്നെ വൈറലാകുകയും ചെയ്യാറുണ്ട്. നടന്റെ മൂത്ത മകള്‍ അഹാന കൃഷ്ണയാണ് ആദ്യം സിനിമയിലെത്തിയത്. പിന്നാലെയാണ് ഹന്‍സികയും , ഇഷാനിയും അഭിനയ രംഗത്തേക്ക് എത്തുന്നത്.

ലൂക്ക എന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അഹാന ആയിരുന്നു. ഇതില്‍ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നത് ഹന്‍സികയും. ഈ അടുത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം വണില്‍ ഒരു വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇഷാനിയുടെ സിനിമ അരങ്ങേറ്റം.

ഇപ്പോള്‍ ദുബായ് എക്‌സ്‌പോ കാണാന്‍ പോയിരിക്കുകയാണ് ഈ താരകുടുംബം. ഇവിടെ നിന്നുള്ള നിരവധി ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു. ഏറ്റവും ഒടുവില്‍ ദിയ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തിലെ ദില്‍ ദില്‍ സലാം സലാം, എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടു വെയ്ക്കുകയാണ് കൃഷ്ണകുമാറും മകളും. നിമിഷ നേരം കൊണ്ടാണ് അച്ഛന്റെ മകളുടെ ഈ വീഡിയോ വൈറല്‍ ആയത്.

 

Related posts