ആരെ വിവാഹം കഴിക്കണോ അവരെ വിവാഹം കഴിച്ചോ എന്ന മൈൻഡ് സെറ്റ് ആണ് എന്റെ വീട്ടിൽ! മനസ്സ് തുറന്ന് അഹാന!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാറിന്റെ മകളും യുവനടിയുമായ അഹാന കൃഷ്ണ. നടി ഇതിനോടകംതന്നെ അച്ഛനെ പോലെ തന്റെ പാഷനും അഭിനയമാണെന്ന് തെളിയിച്ചുകഴിഞ്ഞു. താരം ഒരുപാട് ചിത്രങ്ങളിൽ നായികയായും സഹനടിയായുമൊക്കെ വേഷമിട്ടിട്ടുണ്ട്. അഹാനയുടേതായി കുറച്ചു ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ് അഹാന. എന്നാൽ ചിലപ്പോൾ നടിക്ക് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം. ഇപ്പോളിതാ സങ്കൽപ്പത്തിലുള്ള ആൾ എങ്ങനെ ഇരിക്കണം എന്ന ചോദ്യത്തിന് മറുപടി നല്ഡകുകയാണ് താരം.

ഞാൻ റിയൽ ആയ ആളാണ്, അതുകൊണ്ട് തന്നെ എന്റെ പാർട്ണറും റിയൽ ആയിരിക്കണം എന്നുണ്ട് എന്നാണ് നടി പറയുന്നത്. വിവാഹത്തെ കുറിച്ച്‌ വീട്ടിൽ യാതൊരു സംസാരവും ഇല്ല. ആരെ വിവാഹം കഴിക്കണോ അവരെ വിവാഹം കഴിച്ചോ എന്ന മൈൻഡ് സെറ്റ് ആണ് എന്റെ വീട്ടിൽ. അതുകൊണ്ട് തന്നെ പ്രണയം വീട്ടിൽ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരത്തില്ല’ എന്നാണ് അഹാന പറയുന്നത്.

അതേസമയം ‘അടി’ എന്ന സിനിമയാണ് അഹാനയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയനാണ്.’ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില് എത്തുന്ന ചിത്രമാണിത്. അഹാന, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഏപ്രിൽ 14ന് ആണ് ചിത്രം റിലീസിന് എത്തുന്നത്.

Related posts