തന്റെ ഇരുപത്തിയാറാം പിറന്നാൾ ആഘോഷമാക്കി നമിത!

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തുന്നത്. നടിയുടെ അഭിനയ ജീവിതം ആരംഭിച്ചത് മിനിസ്‌ക്രീൻ പരമ്പരകളിലൂടെയാണ്.അൽ മല്ലുവാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നമിതയുടെ ഇനി വരാനിരിക്കുന്നത് ചിത്രം ജയസൂര്യ – നാദിർഷ ടീമിന്റെ ത്രില്ലർ ചിത്രം ‘ഈശോ’ ആണ്. തന്റെ പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നമിത പ്രമോദ്. ചിത്രത്തിൽ അശ്വതി എന്ന അഭിഭാഷകയായാണ് നടി എത്തുക. ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യും.

നമിതയുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞദിവസം. താരം തന്റെ ഇരുപത്തിയാറാം പിറന്നാളാണ് ആഘോഷിച്ചത്. ഇപ്പോഴിതാ തനിക്കായി പിറന്നാൾ ആശംസകൾ അറിയിച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നമിത. ‘ഹാപ്പി 26, എനിക്ക് ജന്മദിനാശംസകൾ നേരാൻ സമയമെടുത്ത എല്ലാവർക്കും നന്ദി. നിങ്ങൾ ഓരോരുത്തരും എന്റെ ദിനത്തെ കൂടുതൽ സവിശേഷമാക്കി. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു’-നമിത പ്രമോദ് കുറിച്ചു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു ഇവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു. തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും , കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു.

Related posts