ശ്രീവിദ്യ മുല്ലച്ചേരി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. എന്നാൽ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുന്നത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മിഡിൽ സജീവമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കിടുകയാണ് താരം, വാക്കുകളിങ്ങനെ,
കല്യാണത്തിന്റെ ഡേറ്റ് കൃത്യമായി തീരുമാനിച്ചില്ല എങ്കിലും നടി കല്യാണ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു എന്ന് പുതിയ യൂട്യൂബ് വീഡിയോയിൽ നിന്നും മനസ്സിലാക്കാനായി സാധിയ്ക്കും. കല്യാണത്തിന് വേണ്ട ആഭരണങ്ങൾ തിരയുന്ന തിരക്കിലാണ് ശ്രീവിദ്യ. ജോസ്‌കോ ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് ഇടയിലാണ് തന്റെ കല്യാണ ആഭരണങ്ങളെ കുറിച്ചുള്ള സ്വപ്‌നങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും എല്ലാം ശ്രീവിദ്യ പറയുന്നത്. നാൽപത് പവന്റെയും, മുപ്പത് പവന്റെയും എല്ലാം ഇഷ്ടപ്പെട്ട കല്യാണ ആഭരണ സെറ്റുകളും ശ്രീവിദ്യ പരിചയപ്പെടുത്തി തരുന്നുണ്ട്.
കല്യാണം നിശ്ചയിച്ച് കഴിഞ്ഞതിന് ശേഷം, ആ ദിവസത്തെ തന്റെ ലുക്കിനെ കുറിച്ച് എന്നും ആലോചിക്കാറുണ്ട്. എന്റെ കല്യാണ വേഷം എങ്ങിനെയായിരിയ്ക്കും എന്ന് ഡ്രീം ചെയ്യാറുണ്ട്. പലരും ആ ദിവസത്തെ എന്റെ ഒരുക്കങ്ങളെ കുറിച്ച് ചോദിച്ചിരുന്നു എന്ന് ശ്രീവിദ്യ പറയുന്നു. ഇപ്പോൾ ജോസ്‌കോയുടെ പരസ്യത്തിന് വേണ്ടി അത് ചെയ്യുമ്പോൾ എന്റ ആഗ്രഹം നടക്കുകയാണ്. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും എന്ന് പറഞ്ഞത് പോലെയാണിത്. എനിക്ക് എന്റെ കല്യാണ വേഷം എന്തായിരിയ്ക്കും എന്ന് അറിയാനും പറ്റും, ജോസ്‌കോയുടെ പരസ്യവും ചെയ്യാം