നടൻ വിജയകുമാർ മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. അദ്ദേഹം സഹനടനായും വില്ലനായുമൊക്കെ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത് തന്റെ പ്രണയത്തെ കുറിച്ചും മകൾ അർത്ഥനയെ കുറിച്ചും വിജയകുമാർ പറയുന്നതിന്റെ വീഡിയോയാണ്. വിജയകുമാർ പറയുന്നത് തന്റെ അറിവോടെയല്ല മകൾ സിനിമയിൽ അഭിനയിച്ചത് എന്നാണ്. ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ഒരു ചാനൽ പരിപാടിയിലാണ് വിജയകുമാർ ഇതിനെക്കുറിച്ച് പറഞ്ഞത്. എന്റെ മകൾ മുദുഗൗ എന്ന ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി, സുരേഷേട്ടന്റെ മോന്റെ കൂടെ. പക്ഷെ ദൗർഭാഗ്യമെന്നു പറയട്ടെ അത് എന്റെ അറിവോടെ ആയിരുന്നില്ല. മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷൻ എന്ന് പറയുന്ന വിഷയം ഇപ്പോഴാണ് ഞാൻ അറിയുന്നത്. ഇതിനെകുറിച്ച് അന്വേഷിക്കാൻ ഇവാനിയോസ് കോളേജിൽ പോയപ്പോൾ അവർ പറയുകയുണ്ടായി, വിജയകുമാറേ ഇതൊരു കോഴ്സാണ്. കുട്ടികളുടെ സ്വപ്നം സിനിമയാണെന്ന്.
മാത്രമല്ല കൂട്ടുകാർ പറയുമല്ലോ അച്ഛൻ നടൻ ആണല്ലോ, അപ്പോൾ നിനക്കും ആകാമല്ലോ എന്ന്. പക്ഷെ ഞാൻ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മൾക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്റെ പേരിൽ പരിഭവവും പിണക്കവും ഒക്കെയുണ്ടായി. അതൊക്കെ തീർത്തു. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു എന്നും വിജയകുമാർ പറഞ്ഞു. അർത്ഥന മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത് 2016 ൽ പുറത്തിറങ്ങിയ മുദുഗൗ എന്ന ചിത്രത്തിൽ നായിക ആയിട്ടാണ്. ഇത് ഗോകുൽ സുരേഷിന്റെയും ആദ്യ ചിത്രമായിരുന്നു. പിന്നീട് താരം തമിഴിലേക്ക് ചേക്കേറുകയും നാല് തമിഴ് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഷൈലോക്കിലാണ് നടി ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്.