നാടൻ വേഷത്തിൽ കീർത്തി. പൂർണിമയ്ക്ക് നന്ദി പറഞ്ഞു താരം!

കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന നടിയാണ്. മലയാള സിനിമയിൽ തുടക്കം കുറിച്ചെങ്കിലും താരം ശ്രദ്ധേയയായത് തമിഴിലും തെലുങ്കിലുമാണ്. കീർത്തി മലയാളികളുടെ പ്രിയ നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ്. കീർത്തി തന്റെ ചുരുങ്ങിയ അഭിനയ ജീവിതത്തിനിടെ ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിക്കഴിഞ്ഞു. കീർത്തി സുരേഷ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയപ്പോഴുളള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ്. കീർത്തി ഗുരുവായൂരിൽ എത്തിയത് അച്ഛൻ സുരേഷ് കുമാറിനും അമ്മ മേനകയ്ക്കും ഒപ്പമാണ്. കീർത്തിയുടെ വേഷം ഹാഫ് സാരിയായിരുന്നു. പൂർണിമ ഇന്ദ്രജിത്താണ് കീർത്തിയുടെ മനോഹരമായ ഹാഫ് സാരി ഡിസൈൻ ചെയ്തത്. പൂർണിമയ്ക്ക് നന്ദിയും പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

അടുത്തിടെ കീർത്തി സുരേഷ് തന്റെ പേരിലെത്തിയ വ്യാജ വിവാഹ വാർത്തകളെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. കീർത്തി മനസ് തുറന്നത് പുതിയ സിനിമയായ രംഗ് ദേയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്നൊരു പത്ര സമ്മേളനത്തിലായിരുന്നു. എന്റെ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ കല്യാണം കഴിച്ചെന്ന് മൂന്നോ നാലോ തവണ വാർത്തകൾ വന്നിട്ടുണ്ട്. ഓരോ തവണയും വേറെ വേറെ ആളുകളുമായിട്ടായിരിക്കുമെന്ന് മാത്രം. എല്ലാത്തിനും സോഷ്യൽ മീഡിയയോടാണ് നന്ദി. തന്റെ കല്യാണത്തിന് ഇനിയും സമയമുണ്ട്. നടക്കുമ്പോൾ താൻ തന്നെ ആരാധകരുമായി വാർത്ത പങ്കുവെക്കും. കീർത്തി സുരേഷ് വ്യക്തമാക്കി.

Related posts