മാസ്സായി സല്യൂട്ട് !

സല്യൂട്ട് എന്ന ചിത്രം ദുൽഖർ ആദ്യമായി മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന സിനിമയായതിനാൽ ശ്രദ്ധയാകർഷിച്ച ചിത്രമാണ്. ഇപ്പോൾ ചിത്രത്തിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. ടീസറിലുള്ളത് കാക്കിയണിഞ്ഞ് പോലീസ് ജീപ്പിൽ നിന്ന് ചങ്കുറപ്പോടെ പ്രതിഷേധക്കാരുടെ മുന്നിലേക്കിറങ്ങുന്ന ദുൽഖറിന്റെ കഥാപാത്രമാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് നടിയും മോഡലുമായ ഡയാന പെന്‍റിയാണ്. കൂടാതെ മനോജ് കെ ജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷൻ പ്രതി പൂവൻകോഴിക്ക് ശേഷം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

salute-movie-first-look-dulquer – NavaKerala News

സല്യൂട്ടിന്റെ ദുൽഖര്‍ പോലീസ് വേഷത്തിൽ നിൽക്കുന്ന ചിത്രമുള്ള പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നത് പോലീസ് എന്നെഴുതിയ ഒരു ബുള്ളറ്റിന്‍റെ ചിത്രമുള്ള പോസ്റ്ററാണ്. ഇപ്പോള്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റര്‍ അതിന് പിന്നാലെയാണ് എത്തിയിരിക്കുന്നത്. റോഷൻ ആൻഡ്രൂസും ദുൽഖറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ബോബി സഞ്ജയ് ആണ് തിരക്കഥ എഴുതുന്നത്.

ദുൽഖറിന്‍റെ നിര്‍മ്മാണ കമ്പനി വേഫറെർ ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത് അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ്. ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയ സംഗീതജ്ഞനായ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, എഡിറ്റർ ശ്രീകർ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.

Related posts