ആ ചിത്രത്തിൽ നിന്ന് അച്ഛൻ പിന്മാറാനുള്ള കാരണം അതാണ്! മനസ്സ് തുറന്ന് ബിനു പപ്പു

പ്രേക്ഷകർക്ക് പ്രീയപ്പെട്ട നടനാണ് മലയാളികളുടെ പ്രിയ താരം കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു. താരം സ്‌കൂളിൽ പഠിക്കുമ്പോൾ ഒഴിവുസമയത്ത് തന്റെ അച്ഛന്റെ നാടക ട്രൂപ്പായ അക്ഷര തിയേറ്റേഴ്‌സിൽ അഭിനയിക്കാൻ പോയിരുന്നു. അച്ഛനിൽ നിന്ന് മാറി തനിക്ക് ഹാസ്യവേഷങ്ങളേക്കാൾ വില്ലനായി അഭിനയിക്കാനാണ് താത്പര്യമെന്ന് ബിനു പപ്പു പറഞ്ഞിട്ടുണ്ട്. ആർക്കിടെക്ട് ആയി ജോലി ചെയ്യുന്ന താരം കുടുംബസമേതം ബംഗളൂരുവിലാണ് താമസം. ഭാര്യ അഷിദ. ബിനു പപ്പു ഗുണ്ട എന്ന സലിം ബാബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കരുത്തുറ്റ പരുക്കൻ വേഷമാണ് ചെയ്തത്.

സഖാവ്, പുത്തൻപണം, റാണി പത്മിനി, രൗദ്രം, ഗപ്പി, ഹെലൻ, ഹലാൽ ലൗ സ്റ്റോറി ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിത അച്ഛൻ പപ്പു വേണ്ടെന്ന് വെച്ച ഹിറ്റ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബിനു പപ്പു. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ കലാഭവൻ മണി ചേട്ടന്റെ കഥാപത്രം ചെയ്യേണ്ടത് അച്ഛൻ ആയിരുന്നു. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. സുന്ദരകില്ലാഡി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം നേരെ പോകുന്നത് ഊട്ടിയിലെ ഈ സെറ്റിലേയ്ക്കാണ്. കോയമ്പത്തൂരിൽ വെച്ചായിരുന്നു സുന്ദരകില്ലാഡിയുടെ ചിത്രീകരണം. ആ സമയം അവിടെ ഭയങ്കരമായ ചൂടായിരുന്നു. ചൂട് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ അച്ഛൻ ഉൾപ്പെടെയുള്ള എല്ലാ താരങ്ങൾക്കും ഉണ്ടായിരുന്നു. ചിത്രം ശ്രദ്ധിക്കുമ്പോൾ മനസ്സിലാകും, രണ്ടാം ഭാഗമാകുമ്പോൾ അച്ഛന്റേയും ദിലീപേട്ടന്റേയും നന്ദു ചേട്ടന്റേയുമൊക്കെ സ്കിൻ ടോൺ മാറിയിരിക്കുന്നത്. ഒരുപാട് മലകൾ ഉള്ള സ്ഥലത്തായിരുന്നു ചിത്രീകരണം.

ഈ ചൂടുള്ള കാലവസ്ഥയിൽ നിന്ന് നേരെ അച്ഛൻ പോയത് ഊട്ടിയിലെ സമ്മർ ഇൻ ബത്‌ലഹേമിന്റെ സെറ്റിലേയ്ക്കാണ്. ചിത്രത്തിൽ ആദ്യം എടുക്കുന്ന സീൻ മണി ചേട്ടൻ ഓടി കയറുന്ന ആ പാട്ട് രംഗമായിരുന്നു. അത് ചെയ്തപ്പോൾ തന്നെ അച്ഛന് ശ്വാസം കിട്ടാതെ ആയി. ഉടൻ തന്നെ പറഞ്ഞിട്ട് അദ്ദേഹം റൂമിലേയ്ക്ക് പോയി. എന്നിട്ടും ഓക്കെ ആയിരുന്നില്ല. അങ്ങനെയാണ് ആ ചിത്രത്തിൽ നിന്ന് പിൻമാറുന്നത്. അവർ ആശുപത്രിയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം വേണ്ട സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് തിരികെ വരുകയായിരുന്നു.

Related posts