മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ പുതുതലമുറയിലെ ഒന്നാം നമ്പർ താരമായി മാറി. നിരവധി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമായും താരം എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ് ഹിന്ദി ഭാഷകളിലും താരം തന്റെ വെന്നിക്കൊടി പാറിച്ചു. നടൻ എന്നതിൽ ഉപരി നിർമ്മാതാവായും സംവിധായകനായും ഇന്ന് പൃഥ്വിരാജ് മാറിയിരിക്കുന്നു. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ മലയാള സിനിമയിലെ തന്നെ നാഴിക കല്ലായി മാറിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.
കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീജിത്തും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥ.പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലും മോഹന്‍ലാലായിരുന്നു നായകന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പൃഥ്വി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം സിനിമാമേഖല നിശ്ചലമായതോടെ എമ്പുരാന്റെ അണിയറ പ്രവര്‍ത്തനങ്ങളും വൈകുകയായിരുന്നു. എമ്പുരാന് മുമ്പ് ബ്രോ ഡാഡി പൂര്‍ത്തിയാക്കുമെന്ന് പൃഥ്വി നേരത്തെ അറിയിച്ചിരുന്നു.
പൃഥ്വിരാജിന്റെ പുതിയ സംവിധാന സംരംഭത്തെ കുറിച്ചുള്ള പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുമെടുക്കുന്ന ചിത്രം ലൂസിഫറില്‍ നിന്നും ഏറെ വ്യത്യസ്തമാകുമെന്നതിനാല്‍ പൃഥ്വിരാജ് എന്ന സംവിധായകന്റെ മറ്റൊരു മുഖം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.