ഗാനങ്ങളാല്‍ മലയാള സിനിമയിലെ മുടിച്ചൂടാ മന്നൻ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി. 75 കാരനായ അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രിയ കവിക്ക് ആദരാഞ്ജലി നേര്‍ന്ന് സിനിമാലോകവും ആരാധകരും എത്തിയിരുന്നു. രണ്ടായിരത്തിനകത്ത് ഗാനങ്ങള്‍ അദ്ദേഹത്തെ . നാടകവും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമെല്ലാം ആ തൂലികയില്‍ നിന്നും ഉതിര്‍ന്ന് വന്നിരുന്നു. ഒരുകാലത്ത് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ ഗാനരചയിതാവ് കൂടിയാണ് പൂവച്ചല്‍ ഖാദര്‍.
കൈയ്യെഴുത്ത് മാസികയില്‍ കവിത എഴുതിയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. തിരുവനന്തപുരത്തെ പൂവച്ചലെന്ന ഗ്രാമത്തെ തന്റെ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സര്‍വീസില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലും എഴുത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മലയാള മനസ്സില്‍ ഒട്ടനവധി നല്ല ഗാനങ്ങള്‍ ബാക്കിവെച്ചാണ് പൂവച്ചല്‍ ഖാദര്‍ യാത്രയാവുന്നത്. അനുരാഗിണി, നാഥാ നീ വരും, ശരറാന്തല്‍ തിരിതാഴും, ചിത്തിര തോണിയില്‍, ഏതോ ജന്മകല്‍പ്പനയില്‍, തുടങ്ങി ആ തൂലികയില്‍ പിറന്ന ഗാനങ്ങളേറെയാണ്. മിന്നല്‍ വേഗത്തില്‍ പാട്ട് എഴുതാനും വേണ്ട മാറ്റങ്ങള്‍ വരുത്താനുമുള്ള കഴിവായിരുന്നു പൂവച്ചലിന്റെ മറ്റൊരു പ്രത്യേകത.