ദുൽഖർ സൽമാൻ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ മകനായിട്ടും തന്റെ സ്വപ്രയത്നത്താലാണ് ദുൽഖർ ഇന്ന് തന്റേതായ സ്ഥാനം നേടിയെടുത്തത്. മലയാളവും കടന്ന് തമിഴും തെലുങ്കും കടന്ന് ബോളിവുഡ് വരെ തന്റെ സാന്നിധ്യം അറിയിക്കാൻ ഇന്ന് ദുൽഖറിനായിട്ടുണ്ട്. നിർമ്മാണ വിതരണ രംഗത്തും ദുൽഖർ ചുവടു വെച്ചിരുന്നു. ദി വേഫെയർ എന്നാണ് ദുൽഖറിന്റെ നിർമ്മാണ വിതരണ സംരംഭത്തിന്റെ പേര്. സഞ്ചാരി എന്നാണ് ഈ പേരിനർത്ഥം.
മമ്മൂട്ടി ഏറ്റവും കൂടുതൽ കാര്യത്തിന് വഴക്ക് കൂടുന്നത് വീട് വൃത്തിയായി സൂക്ഷിക്കാത്തതിനാണെന്ന് തുറന്നുപറയുകയാണ് ദുൽഖർ. ദുൽഖറിൻറെ വാക്കുകൾ, ‘വീട് എനിക്ക് ചിലപ്പോഴൊക്കെ ഏകാന്തത നൽകുന്ന സ്പേസ് കൂടിയാണ്. ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്. ഒരു കാര്യവും കാണില്ല. എന്തെങ്കിലുമൊക്കെ കാര്യവും പറഞ്ഞു കയറി വരും. അടുത്തിടെയും അങ്ങനെയൊരാൾ വന്നിരുന്നു. എന്തോ ബുക്ക് ഇവിടെ തരാനായി എന്ന് പറഞ്ഞു. സത്യത്തിൽ അതൊരു കള്ളമാണ്.
അങ്ങനെ മറ്റുള്ളവരുടെ സ്പേസിലേക്ക് കയറി വരുന്നവരോട് ദേഷ്യമാണ്. വാപ്പയ്ക്ക് ഏറ്റവും കൂടുതൽ ദേഷ്യം വരുന്നത് വീടിനെ റെസ്പെക്റ്റ് ചെയ്യാതെ വരുമ്പോഴാണ്. എന്തെങ്കിലും അലങ്കോലമായി കിടന്നാൽ അപ്പോൾ പ്രശ്നമാകും. ടിവി റിമോട്ട് കാണാതെ വരുന്നതും വാപ്പയ്ക്ക് ദേഷ്യം പിടിക്കുന്ന കാര്യമാണ്.