അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്! ശ്രദ്ധ നേടി ആര്യയുടെ വാക്കുകൾ!

ആര്യ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. അവതരികയായും നടിയായും താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. കൂടാതെ ബിഗ്‌ബോസ് മലയാളത്തിൽ മത്സരാര്‍ത്ഥിയായും ആര്യ പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിരുന്നു. നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരികയാണ് ആര്യ ഇപ്പൊൾ. ആര്യ കടന്നുപോകുന്നത് ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ്. ആര്യയുടെ സഹോദരി വിവാഹിതയാകാന്‍ പോവുകയാണ്. അച്ഛന്റെ വിയോഗത്തില്‍ ആര്യയാണ് അച്ഛന്റെ സ്ഥാനത്ത് നിന്നും വിവാഹം ഏറ്റെടുത്ത് നടത്തുന്നത്.

ആര്യയുടെ വലിയ സ്വപ്‌നം തന്നെയാണ് അനുജത്തിയുടെ വിവാഹം. അനുജത്തിയുടെ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ച് ആര്യ കുറിച്ച വരികളാണ് ഇപ്പൊൾ ശ്രദ്ധേയമാകുന്നത്. അച്ഛന്റെ അവസാന ആഗ്രഹം സഫലമാകുന്നുവെന്നാണ് ആര്യ സഹോദരിയുടേയും വരന്റേയും വീഡിയോ പങ്കുവെച്ച് കുറിച്ചത്.

ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി. എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്. സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നമാണിത്. എന്റെ കഷ്ടപ്പെടാന്റെ ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്…. ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്.. എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം. എന്റെ ആദ്യത്തെ കുഞ്ഞ്… എന്റെ കൂടപിറപ്പ്…. എനിക്ക് വെറുതെ ശാന്തമായി ഇരിക്കാന്‍ കഴിയില്ല. അവന്റെ കൈകള്‍ പിടിച്ച് അവള്‍ സ്വപ്നത്തിലേക്ക് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം’ ആര്യ കുറിച്ചു. അഞ്ജനയും അഖിലും ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും മനോഹരമാക്കിയ കാഴ്ചയാണിത് എന്ന് പറഞ്ഞാണ് സേവ് ദ ഡേറ്റിന്റെ വീഡിയോ ആര്യ പങ്കുവെച്ചത്. ജൂലൈ 14നാണ് വിവാഹം.

Related posts