നിങ്ങൾ ഈ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയക്കുന്നതെന്ന് ചോദിച്ചു! മനസ്സ് തുറന്ന് രശ്മി ബോബൻ!

രശ്മി ബോബൻ മലയാള സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ്. താരം വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം അഭിനയിച്ച അച്ചുവിന്റെ അമ്മ, രാപ്പകൽ,വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. രശ്മിയുടെ ജീവിതപങ്കാളി നടനും ചലച്ചിത്ര സംവിധായകനുമായ ബോബൻ സാമുവലാണ്. ഇരുവരും നീണ്ടനാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. ബോബൻ സാമുവേൽ പെയ്തൊഴിയാതെ എന്ന സിനിമയിലെ അസ്സോസിയേറ്റ് സംവിധായകനായിരുന്നു, അപ്പോഴത്തെ കുറച്ചു നാളുകൾ നീളുന്ന പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആകുന്നത്. ഇരുവർക്കും രണ്ട് ആൺകുട്ടികളുണ്ട്. ഇപ്പോൾ വൈറലാകുന്നത് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതതിന്റെ വിശേഷങ്ങളാണ്.

പ്രണയകാലത്ത് കുറേ പേർ പാര വെച്ചിട്ടുണ്ട്. അറിയപ്പെടുന്ന ആർട്ടിസ്റ്റാണ്. അവരുമായി നല്ല സൗഹൃദത്തിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് പേര് പറയുന്നില്ല. അവർ അമ്മയോട് ബോബൻ ചേട്ടനെ കുറിച്ച് പോയി പറഞ്ഞത്, എന്തിനാ സത്യാമ്മ, നിങ്ങൾ ഈ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയക്കുന്നതെന്ന്. ഇത് കേട്ടതോടെ അമ്മയ്ക്ക് ടെൻഷനായി.

കാരണം കല്യാണം ഏകദേശം തീരുമാനിച്ച സമയമാണത്. ഇൻഡസ്ട്രിയിൽ നിൽക്കുന്നവർ തന്നെ പറയുമ്പോൾ എങ്ങനെയാണെന്ന് ഓർത്ത് അവർക്ക് ടെൻഷനായി. ഇപ്പോൾ ഞങ്ങൾക്കുള്ള ഒരു കോമൺ ഫ്രണ്ടും നിങ്ങൾക്ക് ഈ ബന്ധം വേണോ എന്ന് ചോദിച്ചിട്ടുണ്ട്. ബോബനുമായി നല്ല സൗഹൃദമുള്ളവർ തന്നെയായിരുന്നു അത്. അന്ന് എന്തെങ്കിലും പ്രശ്‌നം ഉള്ളത് കൊണ്ടായിരിക്കും, അങ്ങനെ രണ്ട് പേർ ഈ കല്യാണം വേണ്ടെന്ന നിലയിൽ പറഞ്ഞു. ഇതോടെ അച്ഛൻ ഇദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അന്നേരം ആരും മോശം പറഞ്ഞില്ല. അങ്ങനെയാണ് വിവാഹം എതിർപ്പില്ലാതെ നടന്നത്. ഇപ്പോൾ ബോബൻ എന്റെ വീട്ടിലെ കണ്ണിലുണ്ണി ആണ്.

Related posts