ജീവിതത്തിലെ ആ പുത്തൻ വിശേഷം അറിയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയന്തി! ആശംസകളേകി ആരാധകരും!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും ഈ അടുത്തായിരുന്നു നടന്നത്. വിവാഹ ദിവസം മുതൽ നിരവധി വിവാദങ്ങളും ഇരുവർക്കും കേൾക്കേണ്ടതായി വന്നു. അപ്സര മുൻപ് വിവാഹം ചെയ്തിരുന്നു, ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു അന്ന് പ്രചരിച്ച കഥകൾ. ഈ നുണക്കഥകൾ എല്ലാം തന്നെ പൊളിച്ചടുക്കി അപ്സരയും ആൽബിയും എത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രണ്ടുപേരും. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആളുകൾ ഇരുകൈയും നീട്ടിയാണ് ഏറ്റെടുക്കുന്നത്. ഇവരുടെ വിശേഷങ്ങൾക്ക് എല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകാറുള്ളത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അപ്സര പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ജീവിതത്തിൽ പുതിയ ഒരു കാൽവെപ്പ് കൂടി നടത്തുകയാണ് അപ്സരയും ഭർത്താവും. പുതിയ ഒരു യൂട്യൂബ് ചാനൽ ആണ് ഇരുവരും ആരംഭിക്കുന്നത്. അപ്സര ആൽബി എന്നാണ് യൂട്യൂബ് ചാനലിന് ഇവർ പേര് നൽകിയിരിക്കുന്നത്. ഇനി ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഈ യൂട്യൂബ് ചാനൽ വഴി നിങ്ങൾക്ക് കാണാൻ സാധിക്കും. എന്തായാലും നിരവധി ആളുകളാണ് ഇവരുടെ പുതിയ സംരംഭത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

Related posts