എന്നെപ്പോലെ തന്നെയായാണ് അവള്‍ സീമയേയും കണ്ടിരുന്നത്! ശരണ്യയുടെ അമ്മ പറയുന്നു!

നടി ശരണ്യ ശശിയുടെ മരണം നാളുകളോളം അർബുദത്തോട് പടവെട്ടിയതിനുശേഷമാണ്. ആരാധകർ ഞെട്ടലോടെയാണ് ശരണ്യയുടെ വിയോഗവാർത്തകേട്ടത്. ഇപ്പോളിതാ ശരണ്യയുടെ അമ്മ മകളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. മകളെ കുറിച്ചും മകൾ മരിച്ച ദിവസം നടന്ന സംഭവങ്ങളെ കുറിച്ചും, ഗീത വിവരിച്ചത് കഴിഞ്ഞു പോയ കാലം എന്ന പാട്ട് പാടിക്കൊണ്ടാണ്. ഞാൻ അവസാനമായി മകളുടെ മുഖം കാണാൻ വന്ന പലരോടും മോശമായാണ് പെരുമാറിയത് എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. മനപ്പൂർവ്വമല്ല അതൊന്നും എന്ന് എല്ലാവരും ഓർക്കണം. അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്. എന്റെ മോൾക്ക് ഒരുപാട് പേരുടെ സ്നേഹവും പരിചരണവും അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. വേറെ ഒരു പെൺകുട്ടിക്കും ഇങ്ങനെ ദീർഘകാലം സ്നേഹവും പരിഗണനയും ലഭിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. സാധാരണ എല്ലാ ഡോക്ടേഴ്സും ട്യൂമറിന്റെ ഏറ്റവും ഭീകരമായ അവസ്ഥ വന്നാൽ കൈയ്യൊഴിയുകയാണ് പതിവ്. എന്നാൽ 10 വർഷത്തോളം ശ്രീചിത്രയിലെ ഡോക്ടർ മാത്യു എബ്രഹാം ശരണ്യയ്ക്കൊരു പ്രത്യേക സ്നേഹവും പരിഗണനയും കൊടുത്ത് കൈപിടിച്ച് നടത്തി.

സീമ.ജി.നായരോട് പ്രത്യേകിച്ച് നന്ദി പറയേണ്ട കാര്യമില്ലല്ലോ… എന്നെപ്പോലെ തന്നെയായാണ് ശരണ്യ സീമയേയും കണ്ടിരുന്നത്. സ്വന്തം മോളേക്കാളും കരുതി എന്റെ മകളെ നെഞ്ചോട് ചേർത്ത സീമയ്ക്ക് ഔപചാരികതയുടെ പേരിൽ നന്ദി പറയുന്നു. അവളുടെ ചടങ്ങുകളെല്ലാം നോക്കി നടത്താൻ സീമയുണ്ടായിരുന്നു. 16 ദിവസം പുറത്തുപോലും പോവാതെ സീമ ഇവിടെയുണ്ടായിരുന്നു. സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നുമ്പറമ്പിലിനും നന്ദി പറയുന്നു. പിആർഎസിലെ ഡോക്ടേഴസിനോടും നന്ദി പറയുന്നു. 10 വർഷം രോഗത്തെ വെല്ലുവിളിച്ച് ശരണ്യ മുന്നോട്ട് പോയി. അതുകഴിഞ്ഞ് രോഗം ശരണ്യയെ വെല്ലുവിളിച്ചു. അവിടെ ഡോക്ടർമാരും തോറ്റുപോയി. അവിടത്തെ ഡോക്ടേഴ്സിനോടും നേഴ്സുമാരോടുമെല്ലാം നന്ദി പറയുന്നു. കഴിഞ്ഞ ക്രിസ്മസിനായിരുന്നു യുട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. അത്രയും മനസ് മടുത്ത അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. ഞങ്ങളുടെ വീട്ടിലെ ചൈതന്യമാണ് കെട്ടുപോയത്. ഈ വീടൊരു സ്വർഗമാണെന്ന് തോന്നുന്നതായാണ് പാലുകാച്ചലിന് വന്നപ്പോൾ ടിനി ടോം പറഞ്ഞത്. സ്വർഗത്തിലെ മാലാഖ ഇവിടെ നിന്നും പോയി. അവളില്ലാത്ത ദീപാവലിയാണ് കടന്നുപോയത്. ക്രിസ്മസും അതുപോലെ… ക്രിസ്മസ് ട്രീ ഇടാനും സ്റ്റാർ വെക്കാനുമൊക്കെ പറഞ്ഞിരുന്നു. ഈ ക്രിസ്മസിന് അവളില്ല… ഇവിടെ ഒന്നുമില്ല. എല്ലാവരുടെ മനസിലും ഒരു സ്റ്റാറായി അവൾ എന്നുമുണ്ടാകും

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. 2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.

Related posts