പത്തുപതിനഞ്ചു ദിവസം ആശുപത്രിയിലായിരുന്നു അതില്‍ അഞ്ചാറ് ദിവസം ഐസിയുവിലും! ഉണ്ണിരാജ് പറയുന്നു.

ഉണ്ണിരാജ് മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ്. അദ്ദേഹം ശ്രദ്ധേയനായത് മറിമായം എന്ന പരമ്പരയിലൂടെയാണ്. ഓപ്പറേഷൻ ജാവ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന് കുറിച്ച് പറയുകയാണ് അദ്ദേഹം. ഷൂട്ടിംഗ് കഴിഞ്ഞ് വരുന്നതിനിടെ ഗേറ്റിനടുത്ത് കാല്‍ വഴുതി വീഴുകയായിരുന്നു, ഗുരുതര വീഴ്ചയായിരുന്നു എന്നും നടന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

No photo description available.

ഉണ്ണിരാജിന്റെ വാക്കുകള്‍ ഇങ്ങനെ, വീണപ്പോള്‍ താന്‍ മുഖത്ത് പരിക്ക് പറ്റാതിരിക്കാന്‍ കൈകള്‍ മുഖത്ത് പൊത്തിയിരുന്നു. വീഴ്ച ഗുരുതരമാണ് എന്ന് തനിക്ക് തന്നെ ബോദ്ധ്യമായി. തനിയെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല കൈകള്‍ രണ്ടും അനങ്ങുന്നില്ല. അതു വഴി ഒരാള്‍ പോകുന്നതു കണ്ടു രക്ഷിക്കണേ എന്ന് അലറി വിളിച്ചു. അയാള്‍ ഓടി വന്നു, ബംഗാളിയാണെന്ന് സംസാരം കേട്ടപ്പോള്‍ മനസ്സിലായി. എങ്കിലും വേണ്ടില്ല ‘എന്നെ ഒന്ന് സഹായിക്കണേ’ എന്ന് താന്‍ പറഞ്ഞു.

May be an image of one or more people, tree, outdoors and text that says "Orr SEA 85 FOCUS CLICKZ"

അയാള്‍ പോയി കുറെ ആളുകളെ വിളിച്ചു കൊണ്ടുവന്നു. തന്റെ മുഖം കണ്ടവര്‍ ‘മറിമായത്തിലെ ഉണ്ണി അല്ലെ ഇത്’ എന്നു പറഞ്ഞു. കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തന്റെ കൈകള്‍ രണ്ടും മരവിച്ച അവസ്ഥയിലായിരുന്നു. എത്ര ശ്രമിച്ചിട്ടും കൈകള്‍ പഴയ പോലെ ആകുന്നില്ല. കൈകള്‍ക്ക് ശേഷിക്കുറവുണ്ടായിരുന്നു. കഴുത്തിന് പിന്നില്‍ ഒരു ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഓപ്പറേഷന്‍ ചെയ്തതോടെയാണ് കൈകള്‍ നേരെ ആയത്. പത്തുപതിനഞ്ചു ദിവസം ആശുപത്രിയിലായിരുന്നു അതില്‍ അഞ്ചാറ് ദിവസം ഐസിയുവിലും. ഇപ്പൊ ഉഷാറായി. അങ്ങനെ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ കടന്നു പോയതു പോലെയായിരുന്നു.

 

Related posts