BY AISWARYA
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് നടി ഭാമ. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അവര്‍ പ്രതികരിച്ചത്.
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും അന്വേഷിച്ചവര്‍ക്കായി പറയട്ടെ… ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.’