നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ച് സ്വാസിക! ഒരുമിച്ച് കണ്ടതിൽ സന്തോഷമെന്ന് ആരാധകർ.

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. നടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് സീത എന്ന പരമ്പരയിലൂടെയാണ്. താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രം പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത് ആ ഒറ്റ കഥാപാത്രമാണ്. ഇപ്പോൾ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി തിളങ്ങി നിൽക്കുകയാണ് താരം.

സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ലഭിച്ചത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.

നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ചായിരുന്നു സ്വാസിക എത്തിയത്. ഫൺ ടൈം വിത് ഇന്ദ്രേട്ടൻ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. മാജിക്കൽ പെയറായ ഇരുവരും വീണ്ടും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സീത എന്ന പരമ്പരയിലാണ് ഷാനവാസും സ്വാസികയും ഒരുമിച്ചഭിനയിച്ചത്. സീതയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഇന്ദ്രൻ എത്തുന്നതും ഇവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളുമായിരുന്നു പരമ്പരയിലുണ്ടായിരുന്നത്. മികച്ച സ്വീകാര്യതയായിരുന്നു പരമ്പര നേടിയത്. പരമ്പരകളുടെ ചരിത്രത്തിലാദ്യമായി ലൈവായി താരവിവാഹം നടത്തിയ റെക്കോർഡും സീതയ്ക്ക് സ്വന്തമാണ്.

Related posts