അമ്മയിൽ വീണ്ടും രാജി! ശ്വേത മേനോനും കുക്കു പരമേശ്വരനും പുറത്തേക്ക്!

കേരളക്കരയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് വിജയ് ബാബുവിൻ്റേത്. നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്. സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മയിലും ഈ വിഷയം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ രൂക്ഷമാണ്. ഈ വിഷയത്തിൽ പ്രതിഷേധിച്ച്. ഇപ്പോഴിതാ അമ്മ ആഭ്യന്തര പരിഹാര സമിതിയിൽ നിന്നും നടി ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. മറ്റൊരു അംഗമായ മാലാ പാർവതിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തുടർന്നാണ് രണ്ട് നടിമാർ കൂടി രാജി സമർപ്പിച്ചിരിക്കുന്നത്‌.

സംഘടനയുടെ വൈസ് പ്രസിഡന്റ്, ഐസി കമ്മിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയാണ് ശ്വേതാ മേനോൻ എന്നത് ശ്രദ്ധേയമാണ്.ഇന്നലെ ശ്വേതാ മേനോൻ ഈ വിഷയത്തിൽ മോഹൻലാലിന് ഒരു ശബ്‍ദ സന്ദേശം അയച്ചിരുന്നു. എന്നാൽ ഇതിൽ താരത്തിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ഒപ്പം വിജയ് ബാബു വിഷയത്തിലെ ഇടവേള ബാബുവിന്റെ നിലപാടും ശ്വേതാ മേനോന്റെ രാജിയ്ക്ക് കാരണമായിട്ടുണ്ട്.

തനിക്ക് മലയാളം വായിക്കുവാൻ അറിയില്ല. ആ സാഹചര്യത്തിൽ തന്നെ തെറ്റിദ്ധരിപ്പിക്കും വിധമാണ് അമ്മ പത്രക്കുറിപ്പ് പുറത്തിറക്കിയത്. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ഐസി കമ്മിറ്റി അറിയിച്ചിരുന്നു. എന്നാൽ അമ്മയുടെ പത്രക്കുറിപ്പിൽ അത് രേഖപ്പെടുത്തിയിട്ടില്ല. ഐസിസിയുടെ ആവശ്യങ്ങളും ചേർക്കണം. സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു ഇന്നലെ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവന തിരുത്തണം എന്നും ശ്വേതാ മേനോൻ രാജിക്കത്തിൽ പറയുന്നു.

Related posts