ആളെ മനസ്സിലായോ എന്ന് സുബി! പാവപ്പെട്ടവരുടെ നന്മമരം എന്ന് ആരാധകർ!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രമാണ്. നടിയും അവതാരകയുമായ സുബി സുരേഷാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ബസിലെ കണ്ടക്ടറാണ് യാത്രക്ക് ഇടയില്‍ ആരും തിരിച്ചറിയാതെ ചിത്രം പകർത്തിയത്. ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത് എറണാകുളത്ത് നിന്നും വെഞ്ഞാറമൂട്ടിലേക്കുള്ള യാത്രക്കിടെയാണ് . അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നതിനാല്‍ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.

ചില വ്യക്തിത്വങ്ങള്‍ ഇപ്രകാരം ആണ്. ആരവങ്ങള്‍ ഇല്ലാതെ, നമ്മളുടെ സ്വന്തം ആനവണ്ടിയില്‍. ആരാണെന്ന് പറയാമോ? എന്ന ക്യാപ്ഷനോടെയാണ് സുബി സുരേഷ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവരുടെ യഥാര്‍ത്ഥ നന്മമരം ഇദ്ദേഹമാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആലപ്പുഴ സ്വദേശിയായ കണ്ടക്ടര്‍ ഷഫീഖ് ഇബ്രാഹിമാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം പകര്‍ത്തിയത്. ടിക്കറ്റെടുക്കാന്‍ പണം നല്‍കവെയാണ് കണ്ടക്ടര്‍ താരത്തെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഫോട്ടോ എടുത്ത് ഈ യാത്രക്കാരനെ തിരിച്ചറിയാമോ എന്ന ക്യാപ്ഷനോടെ കെഎസ്ആര്‍ടിസി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും ഫെയ്‌സ്ബുക്ക് പേജിലും പങ്കുവയ്ക്കുകയായിരുന്നു. സാമൂഹ്യ സേവനവും ലാളിത്യവും പരാമര്‍ശിച്ചാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Related posts