സീരിയലിൽ മാറ്റങ്ങൾ വരണമെങ്കിൽ അത്കൂടെ വേണം! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയ താരം!

ഇന്ദുലേഖ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. ഒരുപാട് ടെലിവിഷൻ പരമ്പരകളിൽ വളരെ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ്. പ്രേക്ഷകര്‍ കൂടി വിചാരിച്ചാൽ മാത്രമേ ടെലിവിഷന്‍ പരമ്പരകള്‍ക്ക് മാറ്റം വരുത്താൻ കഴിയുകയുള്ളു എന്നും മലയാളത്തിലെ ടെലിവിഷന്‍ പരമ്പരകള്‍ക്ക് ബജറ്റ് ഒരു വലിയ പരിമിതിയാണെന്നും ഇന്ദുലേഖ പറയുന്നു.

പരമ്പരകളില്‍ ഒരു വീട്ടില്‍ നടക്കുന്ന കാര്യങ്ങളാണ് മലയാളി പ്രേക്ഷകരും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അതില്‍ നിന്നു വേറിട്ടൊരു വിഷയം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരമ്പരകൾ ക്ലിക്ക് ആകുന്നില്ല. റേറ്റിങ് ഇല്ലാതെ വരുമ്പോള്‍ ചാനലുകള്‍ പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്ദുലേഖ പറഞ്ഞു.

 

പുതിയ കാലത്ത് വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധിക്കുന്ന പ്രേക്ഷകരാണ് കൂടുതലുള്ളത്. ഡബ്ബിങ് സീരിയലുകളാണ് അതിന് വഴിയൊരുക്കിയത്. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്ന ‘കളര്‍ഫുള്‍’ കഥാപാത്രങ്ങളാണ് അത്തരം സീരിയലുകളിലുള്ളതെന്നും അങ്ങനെ മലയാളത്തിലും അത്തരം ട്രെന്‍ഡ് വരികയായിരുന്നു. അതിലൊരു മാറ്റം വരണമെങ്കില്‍ പ്രേക്ഷകര്‍ കൂടി വിചാരിക്കണം. ചെറുപ്പക്കാര്‍ ഇപ്പോള്‍ വിഡിയോ കാണുന്നത് ഒടിടി പ്ലാറ്റ്‌ഫോമിലാണ്. വീട്ടിലിരിക്കുന്ന സ്ത്രീകളും പ്രായമായവരുമാണ് ടെലിവിഷന്‍ കാണുന്നത്. അതിനാല്‍ അവിടെയുള്ള പരീക്ഷണങ്ങള്‍ കുറവാണ്.-ഇന്ദുലേഖ പറഞ്ഞു.

Related posts