സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. താരം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയിരുന്നു. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്.
15ാം വയസ്സിലായിരുന്നു ആദ്യത്തെ സിനിമ. തമിഴ് ചിത്രം കാണാൻ വേണ്ടി കുടുംബം ഒന്നിച്ച് ചെന്നെയിൽ പോയതിനെ കുറിച്ചും നടി പറയുന്നുണ്ട്. വാക്കുകൾ, കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് വീട്ടിലെ ഓണമാണ്. ഞങ്ങളുടേത് കൂട്ടുകുടുംബമാണ്. ഓണക്കോടിയും ഓണസദ്യയുമൊക്കെ അൽപം സ്പെഷ്യലാണ്. മിക്കപ്പോഴും ഓണം സിനിമ സെറ്റിലോ വല്ല സ്റ്റേജ് ഷോകളിലോ ആയിരിക്കും. തിരുവോണദിവസം വീട്ടിലേയ്ക്ക് ഓടി വരാൻ കഴിയുന്ന ദൂരമാണെങ്കിൽ വീട്ടിലെത്തും. പുത്തൻ മണമുള്ള ഓണക്കോടിയൊക്കെ ഉടുത്ത സന്തോഷമായിരിക്കും. കഴിഞ്ഞ തവണ ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലായിരുന്നു. സിനിമ തിരക്കുകളോ പ്രോഗ്രാമോ ഇല്ലാതെ വീട്ടിലിരുന്നു ഓണം ആഘോഷിച്ചു.
16ാം വയസ്സിലാണ് വൈഗ എന്ന സിനിമ ചെയ്യുന്നത്. ഒരു പ്രണയ ചിത്രമായിരുന്നു അത്. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. വൈഗ കാണാനായി ഞങ്ങൾ എല്ലാവരും കൂടി വണ്ടി പിടിച്ചാണ് ചെന്നൈയിലേയ്ക്ക് പോയത്. ചെന്നൈയിൽ എത്തിയപ്പോൾ വലിയ പോസ്റ്ററിൽ എന്റെ മുഖം. ബിഗ് സ്ക്രീനിൽ ആദ്യമായി എന്റെ മുഖം കണ്ടപ്പോൾ അന്ന് അനുഭവിച്ച് ഫീൽ അത് പറഞ്ഞറിക്കാൻ സാധിക്കാത്തതാണ്.