വാരിയൻകുന്നനിൽ നിന്നും ആഷിഖ് അബുവും പൃഥ്വിയയും പിന്മാറി! കാരണം കേട്ട് അമ്പരന്ന് ആരാധകരും!

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്‌ വാരിയംകുന്നൻ. പൃഥ്വിരാജിനെ നായകനാക്കി ആഷിക്ക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറി. നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പിന്മാറുന്നത് എന്നാണ് വിശദീകരണം. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്. മലബാർ കലാപത്തിൻറെ നൂറാം വാർഷികത്തിൽ ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു.പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇപ്പോൾ ഉണ്ടായിരിക്കുന്നത് .

സിനിമയുടെ പേരിൽ പൃഥ്വിരാജ് സൈബർ ആക്രമണത്തിന് വിധേയമായിരുന്നു. ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൈബർ ആക്രമണങ്ങൾ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം. ഇതേ പ്രമേയത്തിൽ പി.ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വെങ്ങരയും അലി അക്ബറും സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.

നിർമ്മാതാവുമായുള്ള തർക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു പറഞ്ഞു. കോംപസ് മൂവീസ് ലിമിറ്റഡിൻറെ ബാനറിൽ സിക്കന്തർ, മൊയ്‍തീൻ എന്നിവർ നിർമ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാർ പങ്കുവച്ചിരുന്ന പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഒപിഎം സിനിമാസിൻറെ ബാനറിൽ ആഷിക് അബുവിനും നിർമ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹർഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തൻറെ ചില മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിൻറെ പേരിൽ വിമർശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റിൽ നിന്നും പിന്മാറിയിരുന്നു.

Related posts