നടി ശരണ്യയുടെ മരണം മലയാളികളെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തിയ ഒന്നാണ്. ശരണ്യയുടെ അമ്മയെയും അവർക്ക് ഒപ്പം നിന്ന സീമ ജി നായരെയുമാണ് ആ മരണം ഏറെ തളർത്തി കളഞ്ഞത്. ഇപ്പോഴും ആ സങ്കടക്കടലിൽ നിന്നും സീമ ജി നായർക്ക് മുക്തയാകാൻ സാധിച്ചിട്ടില്ല. അർബുദത്തോട് പടവെട്ടി വർഷങ്ങളോളം കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം. 2012 ൽ ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങുന്നത്. അടുത്തിടെ സീമജി നായർക്ക് പ്രഥമ മദർ തെരേസ പുരസ്ക്കാരം ലഭിച്ചിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സീമയ്ക്ക് പുരസ്‌കാരം നൽകിയത്. സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല) പ്രഥമ മദർ തെരേസ പുരസ്‌കാരംമാണിത്. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇപ്പോഴിതാ ശരണ്യ ഉപയോഗിച്ച സാധനങ്ങൾ പാലിയേറ്റീവിലേക്ക് കൈമാറുന്നുവെന്ന വാർത്ത പങ്കുവെച്ച് സീമ ജി നായർ. ബെഡ്, വീൽ ചെയർ, ബാക്കി വന്ന മരുന്നുകൾ, എക്സർസൈസ് ചെയ്ത സാധനങ്ങൾ എന്നിവ അർഹമായ കൈകളിലെത്തുമെന്ന് സീമ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. ശരണ്യയുടെ 41–ാം ചരമ ദിനത്തിലെ ചടങ്ങു കഴിഞ്ഞു പോരുമ്പോഴാണ് അമ്മ അതെല്ലാം തന്നെ ഏൽപ്പിച്ചതെന്നും ശരണ്യ വ്യക്തമാക്കുന്നു.
വാക്കുകൾ, അവൾ ഉപയോഗിച്ച ടോപ്പുകളും ചുരിദാറുകളും പലതും എനിക്കാണ് ചേച്ചി (ശരണ്യയുടെ അമ്മ) തന്നത്. കഴിഞ്ഞ ദിവസം ഒരു ടോപ്പ് ഞാൻ ഇട്ടായിരുന്നു. ഒരുപാട് സാരികളുണ്ടായിരുന്നു. കുറേ സാരികൾ പല സ്ഥാപനങ്ങളിലേക്ക് കൊടുത്തു. ഒന്ന് രണ്ട് സാരികൾ നിർബന്ധമായും ഞാൻ തന്നെ ഉടുക്കണമെന്ന് പറഞ്ഞു. ഒരു ചുരിദാർ സുഹൃത്ത് അവളുടെ പിറന്നാളിന് ഇടാൻ അയച്ചു കൊടുത്തിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ബാക്കിയെല്ലാ സാധനങ്ങളും പാലിയേറ്റീവിന് നൽകും.