ഒരു കാലത്ത് മലയാള സിനിമയുടെ തന്നെ പ്രിയപ്പെട്ട നായികയായി തിളങ്ങിയ താരാമാണ് മേനക. തമിഴ്സ്ഹ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മേനക പിന്നീട് മലയാള സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ശങ്കർ മേനക ജോഡികൾ മലയാള സിനിമയിൽ ഉണ്ടാക്കിയ തരംഗം ഇന്നും പ്രേക്ഷകർക്ക് ഒരു അതിശയം തന്നെയാണ്. ആ കാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വിവാഹ ശേഷം താരം അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. പ്രമുഖ ചലച്ചിത്ര നിർമാതാവ് സുരേഷ്‌കുമാർ ആണ് മേനകയെ വിവാഹം കഴിച്ചിരിക്കുന്നത്. തെന്നിന്ത്യൻ നായിക കീർത്തി സുരേഷ് മേനക സുരേഷ് കുമാർ ദമ്പതികളുടെ മകളാണ്. കീർത്തിയെ കൂടാതെ രേവതി എന്നൊരു മകൾ കൂടെ ദമ്പതികൾക്കുണ്ട്. എന്നാല്‍ ഇപ്പോളിതാ മകള്‍ സിനിമയിലേക്കെത്തിയപ്പോള്‍ നല്‍കിയ ഉപദേശങ്ങളെ കുറിച്ച് മേനക വെളിപ്പെടുത്തിയിരിക്കുകയാണ് .
ഒന്ന് സമയം പാലിക്കുക. രണ്ട് ചെറിയ ആള്‍ മുതല്‍ വലിയ ആളുടെ അടുത്തും ഒരുപോലെ പെരുമാറുക എന്നുമാണ്. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ അവര്‍ പറയുകയുള്ളു. അവള്‍ക്ക് വിദ്യഭ്യാസമൊക്കെ ഉള്ളത് കൊണ്ട് അതൊന്നും പ്രശ്‌നമായി മാറില്ല . പക്ഷേ ചീത്തപ്പേര് മാത്രം വാങ്ങരുത് എന്നും മകളോട് താന്‍ പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും മേനക വ്യക്തമാക്കി . കാരണം അത് ഞാന്‍ സമ്പാദിച്ച് വെച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ ആഗ്രഹിച്ച് വാങ്ങിയതാണ് ഈ ജീവിതം.
കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കാനാണ് ആഗ്രഹിച്ചത്. ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയായാണ് ജീവിക്കുന്നത്. കീര്‍ത്തിയൊക്കെ ജനിച്ച സമയത്ത് ഡാന്‍സ് പ്രാക്ടീസൊക്കെ ചെയ്യാന്‍ പോയിട്ടുണ്ട്. പിന്നെ പെയിന്റിങ്ങിനൊക്കെ താന്‍ സമയം കണ്ടെത്തുമായിരുന്നുവെന്നും മേനക തുറന്നടിച്ചു.