മലയാള സിനിമകളിൽ നിന്നും വിട്ട് നിൽക്കുന്നത് ഇക്കാരണത്താൽ! മനസ്സ് തുറന്ന് ഭാവന!

നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ്‌ ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. വിവാഹ ശേഷം
കന്നഡ സിനിമയില്‍ സജീവമാണ് താരമിപ്പോൾ. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് താരം ഒടുവില്‍ വേഷമിട്ട മലയാള സിനിമ. ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഭാവന.

മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വ്വമാണ് എന്നാണ് ഭാവന പറയുന്നത്. തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അത് തന്റെ മനഃസമാധാനത്തിന് വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നഡ സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി 2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് ഭാവന പറയുന്നത്. ഭാവനയും നടന്‍ ശിവ രാജ്കുമാറുമാണ് ഭജരംഗി 2 ല്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഒക്ടോബര്‍ 29 ആണ് ചിത്രം റിലീസിനെത്തുന്നത്.

ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ കുറിച്ചും ഭാവന അഭിമുഖത്തില്‍ പറയുന്നുണ്ട്. കന്നഡയില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി എന്നും ഭാവന പറയുന്നുണ്ട്.

 

Related posts