ഏറെ ജനപ്രീതി നേടിയ ബിഗ് ബോസിന്റെ മലയാളം മൂന്നാം സീസണ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണിനെക്കാൾ പ്രേക്ഷകർ കൂടുതൽ ഈ സീസണിന് ആണ് എന്ന കാര്യം സോഷ്യൽ മീഡിയകളിൽ നിന്നും വ്യക്തമാണ്. നൂറു ദിവസങ്ങൾ നീളുന്ന ബിഗ് ബോസിൽ ഇത്തവണത്ത അതിഥികൾ ആരെല്ലാം എന്നത് മുൻപ് ആരാധകർ പ്രവചിച്ചിരുന്നു. എന്നാൽ അതിൽ വളരെ അപൂർവ്വം പേരെ ഷോയിൽ ഉള്ളു. ബാക്കി എല്ലാവരും തന്നെ പുതുമുഖങ്ങളാണ്.
മലയാള സിനിമയിലെ ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്‍മി,കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായി സിനിമകളിൽ ഉൾപ്പടെ വേഷമിട്ട നോബി മാർക്കോസ് , ആർ ജെ കിടിലം ഫിറോസ് , ക്ലിനിക്കൽ സൈക്കോളജിസ്റ്റും ക്യാൻസറിനെ ചെറുത്തു നിന്നു തോൽപ്പിച്ച സ്ത്രീ ശക്തി ഡിംപൽ , ചലച്ചിത്ര താരം മണിക്കുട്ടൻ , ബോഡി ബിൽഡറും പഞ്ചഗുസ്തി താരവും ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവും ആയ വടകരക്കാരി മജ്‌സിയ ഭാനു. സംഗീത റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ലക്ഷ്മി ജയൻ , ഡിജെ യും ആർ ജെയും ആയ സൂര്യ മേനോൻ , സിനിമ പ്രാന്തൻ എന്ന വിളിപ്പേരുള്ള സിനിമ പ്രിയൻ സായ് വിഷ്ണു , മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മിനിസ്ക്രീൻ നായകൻ അനൂപ് കൃഷ്ണൻ , അഡോണി ജോൺ- വാക്കുകൾ കൊണ്ട് അമ്മാനമാടുന്നവൻ എന്ന വിശേഷണത്തോടെയാണ് ബിഗ് ബോസ് അവതാരകനും നടനുമാനായ മോഹൻലാൽ അഡോണിനെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. , ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തൻ ആയ റംസാൻ മുഹമ്മദ് , ഗായിക ഋതുമന്ത്ര , ഒഡീസി നർത്തകിയായ സന്ധ്യ മനോജ് എന്നിവർ ആണ് ബിഗ് ബോസ് 3 ലെ മത്സരാർത്ഥികൾ.
ബി ബി വീടിനുള്ളിലെ ആദ്യ ദിനങ്ങളിലെ രസകരമായ കാഴ്ചകൾ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. എന്നാൽ പരിപാടി തുടങ്ങിയ അന്ന് മുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത് മത്സരാര്ഥികളുടെ പ്രതിഫലം എത്ര എന്നതാണ്. ഇപ്പോൾ ചർച്ചയാകുന്നതും ബി ബി വീട്ടിലെ താരങ്ങളുടെ പ്രതിഫലം എത്രയെന്നാണ് . പല പ്രവചനങ്ങൾക്കൊടുവിൽ പുതിയ റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്.
ജന പ്രീതിയുടെ കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാമത് മണി കുട്ടൻ ആണ്. ആഴ്ചയിൽ 50,000 രൂപയാണ് മണികുട്ടന്റെ പ്രതിഫലം. രണ്ടാമതായി നോബിയും , ഭാഗ്യലക്ഷ്മിയും , അനൂപ് കൃഷ്ണനും ആണ് . മൂന്ന് പേർക്കും 40,000 മാണ് ആഴ്ചയിൽ പ്രതിഫലം കിട്ടുന്നത്. മറ്റു എല്ലാ മത്സരാര്ഥികൾക്കും 30,000 വീതമാണ് കിട്ടുന്നത്. പക്ഷെ ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.അതേ സമയം അവതാരകൻ ആയ താരരാജാവ് മോഹൻലാലിന് ഈ സീസണിലെ പ്രതിഫലം എത്രയെന്നാണ് മറ്റൊരു ചോദ്യം. കഴിഞ്ഞ സീസണിൽ 12 കോടി ആയിരുന്നു താര രാജാവിന്റെ പ്രതിഫലം.ഓരോ സീസണിലും 6 കോടി വീതം കൂടി മൂന്നാം സീസണിൽ 18 കോടി ആകും പ്രതിഫലം എന്നാണ് നിഗമനം