എന്റെ കുഞ്ഞിപെണ്ണ് ഇപ്പോൾ രാജകുമാരിയായി: വൈറലായി മീനാക്ഷിയെ കുറിച്ചുള്ള കുറിപ്പ് .

താരങ്ങളെ പോലെ തന്നെ ആരാധകർ ഉള്ളവരാണ് താരങ്ങളുടെ മക്കൾ. ഇപ്പോൾ സോഷ്യൽ മീഡിയകളും ആരാധകരും ഇരു കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപിനെ.

കാവ്യയെ കുറിച്ചു മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി ഷെയർ ചെയ്ത പോസ്റ്റിന് പിന്നാലെ മീനാക്ഷിയെ കുറിച്ചും ഉണ്ണി പറയുന്നു. നാദിർഷയുടെ മകൾ ആയിഷ നാദിർഷയുടെ വിവാഹ ചടങ്ങുകൾക്ക് മീനാക്ഷിയെ അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു. ഉണ്ണി പറയുന്നത് ഇങ്ങനെ ” ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിയായൊരു രാജകുമാരിയായി മാറിയത് കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍ “.തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ കല്യാണത്തിന് മീനാക്ഷിയുടെ മുടിയൊരുക്കാനും മേക്കപ്പ് ചെയ്യാനുമുള്ള അവസരം തനിക്ക് ലഭിച്ചിരുന്നു. മനോഹരിയായൊരു സ്വീറ്റ് ഹാർട്ട് ആയ മീനാക്ഷിയുടെ മാറ്റത്തെ കറിച്ച് പറയാന്‍ ഇപ്പോഴും തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും ഉണ്ണി പറയുന്നു. മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് കമന്റുമായി മീനാക്ഷിയും എത്തിയിട്ടുണ്ട്.

വിവാഹ വേദിയിൽ തിളങ്ങി നിൽക്കുന്ന മീനാക്ഷിയുടെ വീഡിയോകളും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയകളും ആരാധകരുടെ മനസിലും ഇടം പിടിച്ചു കഴിഞ്ഞു.
മീനാക്ഷിയും നടി നമിത പ്രമോദും സഹോദരി അഖിത പ്രമോദും ആയിഷ നാദിർഷയും സഹോദരിയും അവതരിപ്പിച്ച നൃത്തച്ചുവടുകളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വയറൽ ആയി കഴിഞ്ഞു.മീനാക്ഷി അമ്മ മഞ്ജുവാരിയരെ പോലെ ഒരു നല്ല ഡാൻസർ ആണ് എന്നും മലയാള സിനിമയിൽ എത്തിയാൽ അത് ഒരു മുതൽ കൂട്ട് ആകും എന്നൊക്കെ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ വന്നു.എന്നാൽ മറ്റു താരപുത്രിമാരെ പോലെ സിനിമയിലേക്ക് ഇപ്പോൾ ഇല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ചെന്നൈയിൽ എം ബി ബി എസ്സ്ന് പഠിക്കുകയാണ് മീനാക്ഷി. ഡോക്ടർ ആകാനാണ് താല്പര്യം എന്നും റിപ്പോർട്ട് വന്നിരുന്നു.
വിവാഹ ചടങ്ങിൽ ദിലീപും കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ ആയതിനാൽ ദിലീപിന്റെയും കാവ്യയുടെയും മകളായ മഹാലക്ഷ്മിയെ പരിപാടിയിലേക്ക് കൊണ്ട് വന്നിരുന്നില്ല

 

Related posts