പേളിഷ് ദമ്പതിമാരെ പോലെ തന്നെ പ്രിയപ്പെട്ടതാണ് ഇപ്പോൾ കണ്മണിയും സോഷ്യൽ മീഡിയയ്ക്ക്. ആരാധകർ പേളിയുടെ ഗർഭകാലം മുതൽ കുഞ്ഞുപേളി എത്തുന്നത് വരെയുള്ള നിമിഷങ്ങൾ ആഘോഷമാക്കിയിരുന്നു. പേളിഷിൻറെ സന്തോഷത്തിൽ ഇപ്പോൾ വാവ എത്തിയ ശേഷവും ആരാധകരും ഭാഗമാണ്. അതുകൊണ്ടുതന്നെയാകാം മകളുടെ ആദ്യ ഫോട്ടോ ആരാധകർക്കായി പങ്കുവെച്ചത്.
ഇപ്പോൾ പേളിഷ് മകൾക്കൊപ്പം ചിലവഴിക്കാനായി കൂടുതൽ സമയം മാറ്റിവച്ചിരിക്കുകയാണ്. ഇരുവർക്കും കുഞ്ഞിനോടൊപ്പമുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും ഇല്ല. ഇപ്പോൾ പേളി സോഷ്യൽ മീഡിയ വഴി പങ്കിട്ടത് മകൾക്കൊപ്പം ശ്രീനിഷിൻറെ മനോഹരമായ സംസാരം ആണ്. ഇപ്പോൾ വൈറൽ ആകുന്നത് മമ്മി കുറുമ്പിയാ, ഞാൻ ചോദിച്ചുവാങ്ങിച്ചുതരാം കേട്ടോ, എന്ന് തുടങ്ങുന്ന സംഭാഷണത്തിന്റെ വീഡിയോ ആണ്.
മമ്മിയുടെ ഷൂ, ഹെയർ ബാൻഡ്, മേക്ക് അപ് സെറ്റ് എല്ലാം വാങ്ങി തരാം. തരുമോന്ന് ചോദിക്ക് വാവേ എന്ന് ശ്രീനി പറയുമ്പോൾ, ഇല്ല തരില്ല എന്ന് മറുപടി പറയുന്ന പേളിയും. കുഞ്ഞിന്റെ ഈ മനോഹരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.