കുരുതി പൃഥ്വിരാജ് നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ്. പൃഥ്വിരാജ് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി നേരത്തെ അറിയിച്ചിരുന്നു. കൂടാതെ സിനിമയുടെ ഫോട്ടോയും താരം ഷെയര്‍ ചെയ്തിരുന്നു. ഇപ്പോൾ ചര്‍ച്ചയാകുന്നത് സിനിമയുടെ റീ റെക്കോര്‍ഡിംഗിന്റെ മിനുക്കുപണികള്‍ ചെയ്യുന്നത് നോക്കിനില്‍ക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോയാണ്. ഈ ഫോട്ടോ പൃഥ്വിരാജ് തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സിനിമയെ കുറിച്ച് പറയുന്നത് അവിശ്വസനീയമായ ഒറിജിനല്‍ സൗണ്ട് ട്രാക്ക് എന്നാണ്.
ഇതുവരെ പങ്കെടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വേഗത്തിലുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകളില്‍ ഒന്നാണ് കുരുതിയെന്നാണ് പൃഥ്വിരാജ് പറഞ്ഞിരുന്നത്. വനത്തിലെ പാട്ടുകള്‍, സസ്പെന്‍സ്, ഉയര്‍ന്ന അപകടസാധ്യതയുള്ള രംഗങ്ങള്‍, നൃത്തസംവിധാനം, ചേസ് സീക്വന്‍സുകള്‍, സ്റ്റണ്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു മുഴുനീള ഫീച്ചര്‍ ഫിലിമാണ് കുരുതി. ഇതെല്ലാം ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യുകയും മികച്ച നിലവാരമുള്ള സാങ്കേതിക വൈദഗ്ധ്യം നേടുകയും ചെയ്യുക എന്നത് അവിശ്വസനീയമാണ്. ക്രൂവിനാണ് ഇതിന്റെ മുഴുവൻ ക്രെഡിറ്റും. പ്രേക്ഷകർ എല്ലാവരും ഇത് കാണുന്നതിനായി കാത്തിരിക്കാനാവില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. കുരുതി സംവിധാനം ചെയ്യുന്നത് മനു വാര്യര്‍ ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദൻ രാമാനുജം ആണ്. ജേക്ക്സ് ബിജോയ് ആണ് സിനിമയുടെ സംഗീത സംവിധായകൻ.