മകളുടെ ഹെൽത്തി ഈറ്റിങ് ചിത്രങ്ങളുമായി സിതാര!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. പിന്നണി ഗായിക ആയി നിരവധി സിനിമകളിൽ തിളങ്ങുന്ന സിതാര സംഗീത പരിപാടികളിൽ ജഡ്ജ് ആയി ടെലിവിഷൻ രംഗത്തും സജീവമാണ്. താരം ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത് റിയാലിറ്റി ഷോകളിൽ കൂടിയാണ്. ഇതിനോടകം തന്നെ അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് സിതാര തെളിയിച്ച്‌ കഴിഞ്ഞു.

മകൾ സാവൻ ഋതുവും സിത്താരയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിത്താര തന്റെ മകളുമൊത്തുള്ള വീഡിയോകളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുട്ടി താരം പാടിയ ഉയരെയിലെ നീ മുകിലോ എന്ന പാട്ട് ശ്രദ്ധേയമായി മാറിയിരുന്നു. കൂടാതെ ഇരുവരും കൺകൾ നീയേ കാട്രൂം നീയേ എന്ന പാട്ടിന്റെ കവർ വേർഷനുമായും മുൻപ് എത്തിയിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു വീഡിയോയുമാണ് ഇത്തവണ കുഞ്ഞുതാരം എത്തിയിരിക്കുന്നത്. വീഡിയോയിൽ പറയുന്നത് ആരോ​ഗ്യകരമായ ഭക്ഷണം ശീലമാക്കേണ്ട ആവശ്യകതയെക്കുറിച്ചാണ്. സിത്താര തന്നെയാണ് അമ്മമ്മ കാണാതെ രഹസ്യമായി എടുത്ത വീഡിയോ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് കാരറ്റ് കടിച്ചു തിന്നുകൊണ്ടുള്ള സായുവിന്റെ സംസാരം.

വെൽകം ടു മൈ ഡ്രാഫ്റ്റ്സ്. ഹെൽത്തി ഈറ്റിങ് ആണ് വിഷയം. പൊറോട്ട എത്തിയപ്പോ ചെറുതായൊരു ചാഞ്ചാട്ടം. പിന്നെ പല്ലിന്റെ കാര്യം, (അതിന് പല്ലെവിടെ സായൂ!) എൻ ബി : അമ്മമ്മ കാണാതെ ഫോണിൽ വീഡിയോ ഷൂട്ട്‌ ചെയ്യുന്നതിനാൽ ഒരു ചെറിയ കള്ളലക്ഷണം ഇല്ലാതില്ല! സബ്സ്ക്രൈബ്, ക്ലിക്ക് ദി ബെൽ ഐക്കൺ എന്ന അടിക്കുറിപ്പിലാണ് മകളുടെ രസകരമായ വീഡിയോ സിത്താര പങ്കുവെച്ചിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് വീഡിയോയിൽ സായു പറഞ്ഞിരിക്കുന്നത്. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് താരം പറയുന്നു. സായു പറയുന്നത് പൊറോട്ട എപ്പോഴും കഴിച്ചാൽ അസുഖം വരുമെന്നാണ്. കൂടാതെ പല്ലിന്റെ സംരക്ഷണത്തിനായി രണ്ട് നേരം പല്ലു തേക്കണമെന്നും പറയുന്നു. കുറേ വെള്ളം കുടിക്കണമെന്നും പറയുന്നുണ്ട് വീഡിയോയിൽ കുട്ടി താരം പറയുന്നുണ്ട്.

Related posts