ചീരുവിന്റെ വേർപാടിൽ നിന്നും അതിജീവിക്കാൻ സഹായിച്ചത് ജൂനിയർ ചീരു! മനസ്സ് തുറന്ന് മേഘ്ന!

മേഘ്‌ന രാജ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരമാണ്. മേഘ്‌ന അഭിനയ രംഗത്ത് തന്റെ വിവാഹ ശേഷവും സജീവമായിരുന്നു. മേഘ്‌ന ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം കുഞ്ഞതിഥിക്കായി കാത്തിരിക്കവെയായിരുന്നു. കന്നഡ സിനിമാ മേഖലയെ മാത്രമല്ല രാജ്യത്തെയാകെ സങ്കടത്തിലാക്കിയിരുന്നു സിനിമാ താരം ചിരഞ്ജീവി സര്‍ജയുടെ മരണം. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ചിരഞ്ജീവിയുടെ മൃതദേഹത്തിന് അരികിലിരുന്ന് പൊട്ടിക്കരയുന്ന ഗർഭിണിയായ മേഘ്നയുടെ മുഖം ആർക്കും മറക്കാൻ കഴിയില്ല. ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗവും കുഞ്ഞിന്റെ ജനനവുമൊക്കെയായി അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയിയിരുന്നു മേഘ്‌ന.

ചീരു മരിക്കുമ്പോള്‍ മേഘ്‌ന അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ജീവിതത്തിലേക്ക് എത്തുന്ന കുഞ്ഞതിഥിയ്ക്കായി സ്വപ്‌നങ്ങള്‍ നെയ്യുന്നതിനിടെയാണ് മരണം വില്ലനായി എത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. ഗര്‍ഭിണിയായിരുന്നിട്ട് പോലും മനോബലം കൈവിടാതെ പ്രതിസന്ധികളില്‍ നടി പോരാടി. മറ്റൊരു വനിതാ ദിനം കൂടി കടന്നുപോകുമ്പോള്‍ ഒരിക്കലും ഓര്‍മിക്കാന് ഇഷ്ടമില്ലാത്ത തന്റെ ആ അവസ്ഥയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മേഘ്‌ന.

മേഘ്‌ന രാജിന്റെ വാക്കുകള്‍ ഇങ്ങനെ, ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടപ്പോഴും ആദ്യം കുഞ്ഞിനെ കുറിച്ചാണ് ചിന്തിച്ചത്. ഇന്ന് ചിരുവിന്റെ വിടവ് മകന്‍ റായന്‍ രാജ് സര്‍ജ നികത്തുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ്തങ്ങള്‍ 2018ല്‍ വിവാഹിതരായത്. 2020 ജൂണ്‍ ഏഴിനാണ് ചിരു മരിച്ചത്. ചിരുവിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ആദ്യം ഞാന്‍ വാര്‍ത്ത അംഗീകരിച്ചില്ല. മരണം കേട്ട ശേഷം എന്റെ മനസിലേക്ക് ആദ്യം വന്നത് എനിക്കൊരു കുഞ്ഞുണ്ട് അതിനെ സംരക്ഷിക്കണം എന്ന ചിന്തയാണ്. അടുത്തതായി ഞാന്‍ ചെയ്തത് എന്റെ ഗൈനക്കോളജിസ്റ്റിനെ വിളിച്ച് സംഭവിച്ചത് വിവരിക്കുകയായിരുന്നു. ശേഷം അവര്‍ വന്നു. ഗര്‍ഭിണിയായിരിക്കെ അമ്മമാര്‍ ഇത്തരം ട്രോമകളിലൂടെ കടന്നുപോയാല്‍ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് അമ്മയെ മാനസീകമായി അതിജീവിക്കാന്‍ സഹായിക്കും എന്ന് ഞാന്‍ വായിച്ചിരുന്നു. അത് എന്റെ ജീവിതത്തില്‍ അന്വര്‍ഥമായി.

Related posts