എന്റെ ജീവിതത്തിൽ വിവാഹം ഉണ്ടാകുമായിരിക്കും. പക്ഷേ ഉടനെയില്ല! സ്വാസിക പറയുന്നു!

സ്വാസിക വിജയ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരയിൽ സീതയായി സ്വാസികയും ഇന്ദ്രനായി ഷാനവാസ് ഷാനുവും മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോൾ മനംപോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സ്വാസിക. സീരിയലിലെ നായകൻ പ്രേമിനൊപ്പമുള്ള സ്വാസികയുടെ റീൽസെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. മറാത്തി സീരിയലിന്റെ റീമേക്കായ മനംപോലെ മംഗല്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇഷ്‌ക്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങൾ വയാണ് സ്വാസികയുടേതായി അവസാനം റിലീസിനെത്തിയ സിനിമകൾ. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ,

വീട്ടിൽ വിവാഹം ആലോചിക്കുന്നുണ്ട്. എന്റെ അച്ഛൻ ബഹ്റൈനിലാണ്. അദ്ദേഹം നാട്ടിൽ വരുമ്പോൾ എന്റെ വിവാഹം ഉണ്ടാകും എന്ന് ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു. മാട്രിമോണിയൽ സൈറ്റിൽ പ്രൊഫൈൽ കൊടുത്തിട്ടുണ്ട്. ഒരു വിവാഹാലോചന വന്നിരുന്നു. പക്ഷേ കോവിഡ് സമയമായതിനാൽ അച്ഛന് എത്താനായില്ല. വേറെയും ചില കാരണങ്ങളാൽ ആ വിവാഹം വേണ്ട എന്നു വച്ചു. ഇക്കാര്യം ചില സമൂഹമാധ്യമ പേജുകൾ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ചു.

ഞാൻ ഏതെങ്കിലും സഹപ്രവർത്തകരുടെ ഒപ്പമുള്ള ഫോട്ടോയോ വിഡിയോയോ പങ്കുവച്ചാൽ ഗോസിപ്പുമായി ആളുകൾ വരും. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ജീവിതത്തിൽ വിവാഹം ഉണ്ടാകുമായിരിക്കും. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് ഉടനെയില്ല. ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. പക്ഷേ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി, തെറ്റിദ്ധരിക്കപ്പെടുന്ന തലക്കെട്ടും കവർ ചിത്രവും കൊടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ കാര്യം പോകട്ടെ എന്നു വെക്കാം. കാരണം വിവാഹ കാര്യമാണല്ലോ പ്രചരിപ്പിക്കുന്നത്. പക്ഷേ മറ്റു ചില താരങ്ങളുടെ മരണവാർത്ത, വിവാഹമോചനവും ഒക്കെ മോശം കാര്യങ്ങളായി പറഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇതിനോട് യോജിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം. ഇന്ന് എന്റെ കല്യാണത്തെ കുറിച്ച് പറയുന്നു. നാളെ എന്നെ പറ്റി എന്ത് പറയും എന്ന് അറിയില്ല.

Related posts