കാവ്യ മാധവൻ മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു. മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയ കാവ്യ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം നായികയായി വരെ തിളങ്ങി. നടി സിനിമയില്‍ നിന്നും ദിലീപുമായുള്ള വിവാഹ ശേഷം ബ്രേക്ക് എടുത്തിരിക്കുകയാണ്. കാവ്യയും ദിലീപുമായുള്ള വിവാഹം, നിഷാല്‍ ചന്ദ്രനുമായുള്ള കാവ്യയുടെ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു നടന്നത്.
കാവ്യയും ദിലീപും സോഷ്യല്‍ മീഡിയക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികള്‍ ആണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ഇവരുടെ ചെറിയ വാര്‍ത്തകള്‍ക്ക് പോലും വേണ്ടികാത്തിരിക്കുകയാണ് . ഇരുവരുടെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രം ഒരു നോക്ക് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ ഒരു ക്ഷേത്രത്തില്‍ ഇവര്‍ എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് കാവ്യയുടെയും മകളുടെയും ഒരു ചിത്രമാണ്. മാതൃദിനത്തോട് അനുബന്ധിച്ചാണ് കാവ്യയുടെയും മഹാലക്ഷ്മിയുടെയും ചിത്രം സോഷ്യല്‍ മീഡിയകളില്‍ എത്തിയത്. മകളെ മടിയില്‍ കിടത്തി കണ്ണെഴുതുന്ന കാവ്യയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.
മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016നവംബര്‍ 25 നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.വിവാഹദിവസം രാവിലെ തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന വാര്‍ത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്.വിവാഹശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയായിരുന്നു കാവ്യ.